നല്ല ടേസ്റ്റ് ആയി പനീർ മസാല നമുക്ക് പെട്ടെന്ന് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
About paneer masala recipe
വെജിറ്റേറിയൻസിനും നോൺ വെജിറ്റേറിയൻസിനും ഒരുപോലെ ഇഷ്ടമുള്ള പനീർ മസാല പെട്ടെന്ന് സിമ്പിൾ ഉണ്ടാക്കുന്നത് എങ്ങനെയാ കണ്ടല്ലോ. ഇതിന് ആവശ്യമായ ചേരുവകൾ താഴെ കൊടുത്തിട്ടുണ്ട്.
Ingredients
- പനീർ
- ഓയിൽ
- പട്ട
- ഏലക്ക – 1 എണ്ണം
- ഗ്രാമ്പു – 2 എണ്ണം
- ജീരകം – 1/4 ടീ സ്പൂൺ
- വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
- ഇഞ്ചി അരിഞ്ഞത് – 1 ടീ സ്പൂൺ
- പച്ച മുളക് – 1 എണ്ണം
- സവാള – 1 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
- മല്ലി പൊടി – 1. 1/2 ടീ സ്പൂൺ
- മഞ്ഞൾപൊടി – 1/4 ടീ സ്പൂൺ
- മുളക് പൊടി – 1 സ്പൂൺ
- ഗരം മസാല – 1/2 ടീ സ്പൂൺ
- തക്കാളി – 2 എണ്ണം
- കശുവണ്ടി – 4 എണ്ണം
- മല്ലിയില
- ഫ്രഷ് ക്രീം – 2 ടേബിൾ സ്പൂൺ
- കാപ്സികം
- കസ്തൂരി മേത്തി – 1 ടീ സ്പൂൺ
How to make paneer masala recipe
ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് ഓയിൽ ഒഴിച്ച് കൊടുക്കുക. ഓയിൽ ചൂടായി കഴിയുമ്പോൾ ഇതിലേക്ക് പട്ട ഗ്രാമ്പു ഏലക്ക എന്നിവ ഇട്ട് കൊടുത്ത് ഒന്ന് റോസ്റ്റ് ചെയ്യുക. ശേഷം ഇതിലേക്ക് ജീരകം ഇട്ടു കൊടുത്ത് ജീരകവും റോസ്റ്റ് ചെയ്തു കഴിയുമ്പോൾ ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് കൊടുക്കുക. പിന്നീട് സവാള കനം കുറച്ച് അരിഞ്ഞത് കൂടി ചേർത്തു കൊടുത്ത് ആവശ്യത്തിനു ഉപ്പും ഇട്ട് നന്നായി വഴറ്റി എടുക്കുക.
ശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ചു പൊടികളുടെ പച്ചമണം മാറുന്ന വരെ ഇളക്കുക. ഇനി ഇതിലേക്ക് തക്കാളി നന്നായി പേസ്റ്റ് പോലെ അരച്ചെടുത്തത് വെള്ളം ചേർക്കാതെ അരച്ചത് കൂടി ഒഴിച്ചു കൊടുത്തു തക്കാളിയിലെ വെള്ളമെല്ലാം മാറുന്നവരെ ഇളക്കി യോജിപ്പിക്കുക.
തക്കാളിയിൽ വെള്ളമെല്ലാം വറ്റിക്കഴിയുമ്പോൾ ഇതിലേക്ക് നമുക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് നന്നായി തിളപ്പിച്ച ശേഷം പനീർ കൂടി ഇട്ടുകൊടുക്കാം. മൂന്നു മിനിറ്റ് അടച്ചു വെച്ച് വേവിക്കുക. ശേഷം ഇതിലേക്ക് ക്യാപ്സിക്കവും. ചെറിയ കഷണങ്ങളാക്കി മുറിച്ചത് കൂടി ഇട്ടുകൊടുത്ത് ഒരു മിനിറ്റ് കൂടി വേവിക്കുക. ഇനി ഇതിലേക്ക് മല്ലിയിലയും കസ്തൂരി മേത്തിയും കൂടി ഇട്ട് കൊടുത്ത് തീ ഓഫാക്കാവുന്നതാണ്. Recipe credits: Chili’s Corner