എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ടേസ്റ്റി പ്ലം കേക്ക് എങ്ങിയാണ് ഉണ്ടാകുന്നതെന്ന് നോക്കാം.
About Plum cake
നല്ല സോഫ്റ്റ് ആൻഡ് ടേസ്റ്റി പ്ലം കേക്ക് ഉണ്ടാകായ് എടുക്കാൻ ഇത്ര എളുപ്പവുമായിരുന്നോ. ക്രിസ്മസിന് എല്ലാ വീടുകളും ഒരുപോലെ ഉണ്ടാകുന്ന ഒരു കേക്ക് ആണ് പ്ലം കേക്ക്. (Plum cake recipe)
Ingredients
- പൊടിച്ച പഞ്ചസാര – 1 കപ്പ്
- ഓയിൽ – 3/4 കപ്പ്
- ഉണക്ക മുന്തിരി – 1. 1/2 കപ്പ്
- മൈദ പൊടി – 1. 1/2 കപ്പ്
- ബേക്കിംഗ് പൗഡർ – 1. 1/4 ടീ സ്പൂൺ
- ഉപ്പ് – 1/2 ടീ സ്പൂൺ
- കരയാമ്പു പൊടിച്ചത് – 1/2 ടീ സ്പൂൺ
- പട്ട പൊടിച്ചത് – 1 ടീ സ്പൂൺ
- ജാതി കുരു പൊടിച്ചത് – 1. 1/2 ടീ സ്പൂൺ
- മുട്ട – 2 എണ്ണം
- ബദാം
How to make plum cake recipe
ഒരു പാനിൽ പഞ്ചസാര പൊടിച്ചത് ഇട്ടു കൊടുത്ത് ചെറിയ തീയിൽ അടുപ്പിൽ വെക്കുക. എന്നിട്ട് ഇത് മേൽറ്റ് ആയി കഴിയുമ്പോൾ ഇതിലേക്കു 1 കപ്പ് വെള്ളം ഒഴിച് കൊടുത്ത് തീ കൂട്ടി വെച്ച് ഇളക്കി കൊടുക്കുക. പഞ്ചസാര നന്നായി അലിഞ്ഞ ശേഷം ഇതിലേക്കു ഉണക്ക മുന്തിരി ചേർത്ത് കൊടുത്ത് തിളപ്പിച്ച ശേഷം തീ ഓഫ് ആകുക.
ഒരു ബൗളിൽ അരിപ്പ വെച്ച് മൈദ പൊടിയും ഉപ്പും ബേക്കിംഗ് പൌഡറും ഗ്രാമ്പു പൊടിച്ചതും പട്ട പൊടിച്ചതും ജാതിക്ക കുരു പൊടിച്ചതും ചേർത്ത് നന്നായി മിക്സ് ആക്കുക. ഇനി ഇത് നേരത്തെ ഉണ്ടാക്കിയ ഉണ്ടാക്കി വെച്ചിരിക്കുന്ന മിക്സിലേക്ക് ചേർത്ത് കൊടുക്കുക. പൊടികൾ അതിലേക്ക് മിക്സ് ചെയ്യുമ്പോൾ പഞ്ചസാര മിക്സ് ഇളം ചൂട് മാത്രം ഉണ്ടാവാൻ പാടൊള്ളു.
ശേഷം ഇതിലേക്കു മുട്ട ചേർത്ത് മിക്സ് ചെയ്യുക. എല്ലാം കൂടി മിക്സ് ആക്കി ഒരു ബേക്കിംഗ് ട്രെയിൽ ബട്ടർ തടവിയ ശേഷം ഒഴിച് കൊടുക്കുക.ഒരു വലിയ പാത്രം അടുപ്പിൽ വച്ച് അതിനു മുകളിലേക്ക് ഒരു സ്റ്റാൻഡ് ഇറക്കിവെച്ച ശേഷം ഈ ഒരു ബേക്കിംഗ് ട്രേ അതിനുമുകളിൽ വച്ച് ഒരു പാത്രം കൊണ്ട് അടച്ചുവെച്ച് 1. 3/4 മണിക്കൂറോളം ബേക്ക് ചെയ്തെടുക്കുക. വീഡിയോ കാണൂ. Recipe credits: Mia kitchen