വീശി അടിക്കാതെ തന്നെ സോഫ്റ്റ് ആയി പൊറോട്ടയും കൂടെ കഴിക്കാനായി ബീഫ് കറിയും ഉണ്ടാക്കിയാലോ
About porotta beef
പൊതുവേ എല്ലാവർക്കും പൊറോട്ട ഉണ്ടാകുമ്പോൾ ശരിയാകാറില്ല. വീശി അടിക്കാതെ തന്നെ നമുക്ക് സോഫ്റ്റ് ആയ സിമ്പിൾ പൊറോട്ട ഉണ്ടാക്കാം. പൊറോട്ടയുടെ കൂടെ എപ്പോഴും സൂപ്പർ ടേസ്റ്റി കമ്പോയായ ബീഫ് കറിയുടെ റെസിപ്പിയും കൂടിയാണിത്.
Ingredients
- മൈദ പൊടി – 5 കപ്പ്
- പഞ്ചസാര – 1. 1/4 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- ബീഫ് – 1/2 കിലോ
- ചെറിയ ഉള്ളി
- മല്ലി പൊടി
- കാശ്മീരി മുളക് പൊടി
- മുളക് പൊടി – 1/2 ടീ സ്പൂൺ
- മഞ്ഞൾ പൊടി
- ഉപ്പ് – ആവശ്യത്തിന്
- വേപ്പില
- തേങ്ങ കൊത്ത് – 1/4 കപ്പ്
- മീറ്റ് മസാല
- വെളിച്ചെണ്ണ
- വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
- ഇഞ്ചി അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
- പച്ച മുളക് – 3 എണ്ണം
- സവാള – 1 എണ്ണം
- കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
How to make porotta beef
ബൗളിലേക്ക് മൈദ പൊടിയും ആവശ്യത്തിന് ഉപ്പും പഞ്ചസാരയും ഇട്ടു കൊടുത്തു നന്നായി മിക്സ് ചെയ്ത ശേഷം വെള്ളമൊഴിച്ചു കൊടുത്തു കുഴച്ചെടുക്കുക. മാവ് കുഴച്ച് എടുക്കുമ്പോൾ കയ്യിൽ ഒട്ടിപ്പിടിക്കുന്ന വിധത്തിൽ വേണം കുഴച്ചെടുക്കാൻ. ശേഷം ഇത് ഒരു കൗണ്ടർടോപ്പിൽ ഇട്ടുകൊടുത്തു കുറച്ചു പൊടി തൂവിയ ശേഷം കുഴച്ചെടുക്കുക. തുടർച്ചയായി കുറഞ്ഞത് 15 മിനിറ്റ് എങ്കിലും മാവ് നന്നായി കുഴച്ചെടുക്കേണ്ടതാണ്. ഇനിയൊരു ബൗളിലേക്ക് വെളിച്ചെണ്ണ തടവിയ ശേഷം ഈ ഒരു മാവ് അതിലേക്ക് ഇറക്കിവച്ചുകൊടുത്തു റസ്റ്റ് ചെയ്യാൻ വെക്കുക. പിന്നീട് ഇത് ചെറിയ ബോളുകൾ ആക്കി ഉരുട്ടിയെടുത്ത് വീണ്ടും എണ്ണ തടവിയ ശേഷം അടച്ചുവെക്കുക. ഇനി ഓരോ ബോളുകൾ എടുത്തു നല്ലതായി കൈകൊണ്ട് തന്നെ പരത്തുക.
ഇങ്ങനെ നല്ല രീതിക്ക് എണ്ണ തടവിയ ശേഷം പരത്തി കഴിയുമ്പോൾ അത് അറ്റം മുതൽ നീളത്തിൽ വരവരയായി കട്ട് ചെയ്തു കൊടുക്കുക. പിന്നീട് കൈയിലെണ്ണ തടവിയ ശേഷം ഇതെല്ലാം കൂടി നടുക്ക് സെൻട്രൽ ഭാഗത്തേക്ക് ആക്കി കൊടുക്കുക. ശരിക്കും ഇത് പൊറോട്ടയുടെ പോലെ ചുരുട്ടിയെടുത്ത് ഷേപ്പ് ആക്കിഎടുക്കുക.
ഇതുപോലെ ബാക്കിയുള്ള മാവ് കൂടി ചെയ്തശേഷം ഇത് പിന്നീട് കൌണ്ടർ ടോപ്പിൽ ഇട്ട് പരത്തിയെടുത്ത് പാൻ അടുപ്പിൽ വച്ച് ചൂടാക്കിയ ശേഷം പൊറോട്ട അതിലേക്ക് ഇട്ട് ചുട്ടെടുത്ത് ചൂടോടുകൂടി തന്നെ അടിച്ചെടുത്താൽ സോഫ്റ്റ് പൊറോട്ട റെഡി.
ബീഫ് കറി ഉണ്ടാക്കാനായി കഴുകി വൃത്തിയാക്കി ബീഫ് കുക്കറിലേക്ക് ഇട്ടുകൊടുക്കുക. ഇതിലേക്ക് ചെറിയുള്ളി കാശ്മീരി മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി മീറ്റ് മസാല ആവശ്യത്തിന് ഉപ്പ് വെള്ളം എന്നിവ ചേർത്ത് കൊടുത്ത് കൂടെ തന്നെ തേങ്ങാക്കൊത്തും ഇട്ട് വേവിച്ചെടുക്കുക. വേറൊരു പാൻ വെച്ച് വെളിച്ചെണ്ണ ഒഴിച് ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ഇട്ടുകൊടുക്കുക.
കൂടെ തന്നെ പച്ചമുളക് വേപ്പിലയും ഇട്ട് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടി മല്ലിപ്പൊടി മുളകുപൊടി മീറ്റ് മസാല എന്നിവ ചേർക്കുക കൂടെ തന്നെ കുരുമുളകുപൊടിയും ചേർത്തുകൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ബീഫ് കൂടി ഇട്ടു കൊടുത്ത് ആവശ്യത്തിനു വെള്ളവും ഒഴിച്ച് നന്നായി തിളപ്പിക്കുക. കുറഞ്ഞത് അടച്ചുവെച്ച് ചെറിയ തീയിൽ തന്നെ 15 മിനിറ്റ് കുക്ക് ചെയ്ത ശേഷം തീ ഓഫ് ആകുക. വീഡിയോ കാണു
Recipe credits Fathimas Curry World