വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന ഒരു ഹെൽത്തി റവ ദോശയുടെ റെസിപ്പി ഇതാ
About Rava dosa recipe
അരി ഭക്ഷണം കഴിക്കാൻ പറ്റാത്ത ആൾക്കാർക്ക് നല്ല ടേസ്റ്റിയായി ദോശയുടെ അതേ ടേസ്റ്റിൽ തന്നെ നമുക്ക് റവ ദോശ [ Rava dosa recipe ] ഉണ്ടാക്കി എടുക്കാൻ സാധിക്കും. റവ ദോശ ആകുമ്പോൾ നമുക്ക് തലേ ദിവസം അരി കുതിർക്കാൻ ഇടുകയോ ഉഴുന്നു കുതിർക്കാൻ എടുക്കുന്ന ആവശ്യമൊന്നും വരുന്നില്ല. പെട്ടെന്ന് തന്നെ നമുക്ക് ബ്രേക്ക്‌ഫാസ്റ്റ് ആയി ഉണ്ടാക്കിയെടുക്കാൻ സാധിക്കും. റവ ദോശ ഹെൽത്തിയായി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് കാണാം.
Ingredients
- റവ – 1 കപ്പ്
- തൈര് – 1 കപ്പ്
- ഗോതമ്പ് പൊടി – 2 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- ബേക്കിംഗ് സോഡാ – 1/4 ടീ സ്പൂൺ
How to make rava dosa recipe
ഒരു മിക്സിയുടെ ജാറിലേക്ക് റവ ഇട്ട് കൊടുത്ത് റവ നന്നായി പൊടിച്ചെടുക്കുക. റവ എടുക്കുമ്പോൾ നമുക്ക് വറുത്ത റവ വറുക്കാത്ത റവയും എടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് തൈര് ചേർത്ത് കൊടുക്കുക. പിന്നീട് ഗോതമ്പുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് നന്നായി കലക്കി എടുത്ത ശേഷം ഇത് ഒരു 15 മിനിറ്റ് അടച്ചു വെക്കുക.
ഇനി ഇത് തുറന്നു വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് ഇതിലേക്ക് ബേക്കിംഗ് സോഡ കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം നമുക്ക് ദോശ ചുട്ടെടുക്കാവുന്നതാണ്. ഒരു ദോശകല്ല് അടുപ്പിൽ വച്ച് ചൂടാക്കിയ ശേഷം ഇതിലേക്ക് എണ്ണ തേച്ചുകൊടുക്കുക. പിന്നീട് ദോശമാവ് നന്നായി മിക്സ് ചെയ്ത് ഒരു തവി മാവ് എടുത്ത് ദോശ നന്നായി ചുറ്റിച്ചു കൊടുക്കുക. ദോശ വെന്ത് കഴിയുമ്പോ നമുക്ക് ദോശക്കല്ലിൽ നിന്നും മാറ്റി പ്ലേറ്റിലേക്ക് ഇട്ട് കൊടുക്കാം. വീഡിയോ കാണൂ. Recipe credits: Jaya’s Recipes