സദ്യയിൽ വിളമ്പുന്ന സാമ്പാർ എങ്ങിനെ പെട്ടന്ന് ഉണ്ടാക്കി എടുക്കാം എന്ന് നോക്കിയാലോ
About sambar recipe
അധികം പച്ചക്കറികൾ ചേർക്കാതെയാണ് സദ്യ സാമ്പാർ ഉണ്ടാകാറുള്ളത്. അങ്ങനെ ഉണ്ടാകുന്ന സാമ്പാറിന് ഒരു പ്രതേക രുചിയുമാണ്. പെട്ടന്ന് സാമ്പാർ എങ്ങിനെ ഉണ്ടാക്കി എടുക്കാം എന്ന് നോക്കാം.
Ingredients
- മുരിങ്ങ കോൽ
- ഉപ്പ് – ആവശ്യത്തിന്
- പുളി – നെല്ലിക്ക വലുപ്പത്തിൽ
- വെണ്ടയ്ക്ക – 200 ഗ്രാം
- തക്കാളി – 2 എണ്ണം
- പച്ച മുളക് – 3 എണ്ണം
- വേപ്പില
- പരിപ്പ് – 3/4 ഗ്ലാസ്
- മഞ്ഞൾ പൊടി – 1 ടീ സ്പൂൺ
- സാമ്പാർ പൊടി – 2 സ്പൂൺ
- വേപ്പില
- ശർക്കര
- കായ പൊടി
- കടുക് – 3 ടീ സ്പൂൺ
- വെളിച്ചെണ്ണ – 1 സ്പൂൺ
- ഉണക്ക മുളക് – 3 എണ്ണം
How to make sambar recipe
ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ ഇതിലേക്ക് വെള്ളം ഒഴിച്ച് കൊടുത്ത് മുരിങ്ങാക്കോൽ ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ഇട്ട് കൊടുത്ത് നന്നായി തിളപ്പിക്കുക. തിളച്ചു വരുന്ന വെള്ളത്തിലേക്ക് വെണ്ടയ്ക്ക കഷ്ണങ്ങളും തക്കാളിയും പച്ചമുളക് നെടുകെ കീറിയതും പുളി പിഴിഞ്ഞ വെള്ളവും ആവശ്യത്തിന് ഉപ്പും ഇട്ട് വീണ്ടും തിളപ്പിക്കുക.
ഇനി ഇതിലേക്ക് മഞ്ഞൾപ്പൊടി ഇട്ട് വേവിച്ച പരിപ്പ് ചേർത്തു കൊടുത്തു വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. സാമ്പാർ പൊടി ചേർത്ത് കൊടുക്കുമ്പോൾ കുറച്ച് വെള്ളത്തിൽ കലക്കിയ ശേഷം കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പൊടി കട്ട പിടിക്കുകയുമില്ല അതു പോലെ തന്നെ വളരെ പെട്ടെന്ന് കഷണങ്ങളിലേക്ക് സാമ്പാർ പൊടി പിടിച്ചു കിട്ടുകയും ചെയ്യും.
ഇനി കറി നന്നായി തിളച്ചു കഴിയുമ്പോൾ ഇതിലേക്ക് കുറച്ചു ശർക്കരയും കായപ്പൊടിയും ചേർത്തു കൊടുക്കാം. കൂടെ തന്നെ വേപ്പിലയും ഇട്ടു കൊടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു കടുകിട്ട് പൊട്ടിക്കുക. കടുക് പൊട്ടി കഴിയുമ്പോൾ ഇതിലേക്ക് വറ്റൽ മുളകും വേപ്പിലയും ഇട്ടു കൊടുത്തു നന്നായി മൂപ്പിച്ച ശേഷം കറിയിലേക്ക് ഒഴിച്ചു കൊടുത്താൽ സാമ്പാർ റെഡിയായി. Recipe credit: Sree’s Veg Menu