നിങ്ങൾ ഇതുവരെ കഴിച്ചതിൽ നിന്ന് വളരെ വ്യത്യസ്തമായ ടേസ്റ്റിൽ തക്കാളി ച്ചോറ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
About tomato rice recipe
ഒരു വെറൈറ്റി സിമ്പിൾ തക്കാളി ചോറിന്റെ റെസിപ്പി ആണിത്. ആർക്കുവേണമെങ്കിലും ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു തക്കാളി ചോർ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
Ingredients
- വെളിച്ചെണ്ണ
- കടുക് – 1 ടീ സ്പൂൺ
- ഉഴുന്ന് – 1 ടീ സ്പൂൺ
- പെരുംജീരകം – 1/4 ടീ സ്പൂൺ
- സവാള – 2 എണ്ണം
- പച്ച മുളക് – 2 എണ്ണം
- വേപ്പില
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1/2 ടീ സ്പൂൺ
- മഞ്ഞൾപൊടി – 1/4 ടീ സ്പൂൺ
- മുളക് പൊടി – 1 ടീ സ്പൂൺ
- ഗരം മസാല – 1/2 ടീ സ്പൂൺ
- തക്കാളി – 3 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
- ചോർ – 2 കപ്പ്
How to make tomato rice
ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടായി കഴിയുമ്പോൾ ഇതിലേക്ക് കടുക് ഇട്ടു കൊടുത്തു പൊട്ടിക്കുക. ശേഷം ഇതിലേക്ക് ഉഴുന്നും പെരുംജീരകം കൂടി ഇട്ടു കൊടുത്ത് വീണ്ടും ഒന്ന് മൂപ്പിക്കുക. ഇനി ഇതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന സവാളയും പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് വേപ്പിലയും ഇട്ടുകൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക.
ഇനി നമുക്ക് ഇതിലേക്ക് പൊടികളായ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഗരം മസാല എന്നിവ ചേർത്തു വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കാം ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞിരിക്കുന്ന തക്കാളി കൂടി ഇട്ടു കൊടുത്ത് അടച്ചുവെച്ച് നന്നായി തക്കാളി വാടുന്ന വരെ കുക്ക് ചെയ്യുക.
ഇനി ഇതിലേക്ക് ചോറ് കൂടി ചേർത്ത് കൊടുത്ത് എല്ലാംകൂടി ഇളക്കി യോജിപ്പിച്ച് കുറച്ചുനേരം കൂടി അടച്ചുവെച്ച് കുക്ക് ചെയ്യുക. അവസാനമായി മല്ലിയില ഉണ്ടെന്നുണ്ടെങ്കിൽ കുറച്ച് അതിലേക്ക് വിതറി കൊടുക്കാവുന്നതാണ്. വീഡിയോ കാണൂ Recipe credits: Akkus Cooking