പഞ്ഞി പോലെ സോഫ്റ്റ് ആയ നല്ല വട്ടയപ്പം ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം, അതും പച്ചരി ഒന്നും കുറക്കാതെ തന്നെ. കിടിലൻ ടേസ്റ്റ് ആണ് | vattayappam
About vattayappam
പച്ചരി കുതിർക്കാൻ അരിപ്പൊടി കൊണ്ട് തന്നെ നമുക്ക് വട്ടയപ്പം സിമ്പിൾ ആയി ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ബേക്കറിയിൽ കിട്ടുന്നതിനേക്കാൾ വളരെ സോഫ്റ്റ് ആയ വട്ടയപ്പം ഉണ്ടാക്കാനായി ആവശ്യമായി ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം. വളരെ സുലഭമായി നിങ്ങളുടെ അടുക്കളയിൽ കിട്ടുന്ന ചേരുവകൾ മാത്രമാണ് നമ്മൾ ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
ingredients
- അരി പൊടി – 1 കപ്പ്
- തേങ്ങ ചിരകിയത് – 3/4 കപ്പ്
- അവൽ – 1/4 കപ്പ്
- പഞ്ചസാര – 6 ടേബിൾ സ്പൂൺ
- യീസ്റ്റ് – 1/2 ടീ സ്പൂൺ
- ഉപ്പ് – 1 നുള്ള്
- ഏലക്ക പൊടി – 1/2 ടീ സ്പൂൺ
How to make vattayappam
ഒരു ബൗളിലേക്ക് അരി പൊടിയും തേങ്ങ ചിരകിയതും അവൽ കുതിർത്തതും പഞ്ചസാരയും ഈസ്റ്റും എല്ലാം ഇട്ട് മിക്സ് ചെയ്യുക. ശേഷം ഈ മിക്സ് ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി കുറച്ചു ഉപ്പും കൂടി ഇട്ട് കൊടുത്ത് ആവശ്യത്തിനു വെള്ളമൊഴിച്ച് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ച് എടുക്കുക.
അരച് എടുത്ത മാവ് ഒരു ബൗളിലേക്ക് മാറ്റി വീണ്ടും ഇളക്കിയ ശേഷം അടച്ചു വെച്ച് നാലു മണിക്കൂർ റസ്റ്റ് ചെയാൻ വെക്കുക. അടച്ചു വെച്ച് മാവ് നന്നായി പൊന്തി വരാൻ വെയിറ്റ് ചെയ്യുക. മാവ് നന്നായി പൊന്തി വന്ന ശേഷം ഇത് പതുക്കെ ഒന്ന് ഇളക്കി വെക്കുക.
ശേഷം ഒരു ട്രേയിലേക്ക് കുറച്ചു നെയ്യോ എണ്ണയോ തടവി അതിലേക്ക് മാവ് കാൽ ഭാഗം വരെ ഒഴിച്ചു കൊടുത്തു വെച്ച് 20 മിനിറ്റ് ആവി കേറ്റി എടുക്കുക. ആവി കേറ്റി എടുത്ത വട്ടയപ്പം നമുക്കിനി ചൂടാറി കഴിയുമ്പോൾ ചെറിയ കഷ്ണങ്ങൾ ആക്കി മുറിച് എടുക്കാവുന്നതാണ്. Recipe credits- Recipes @ 3minutes
Read also:പഴുത്ത നേന്ത്രപ്പഴം കൊണ്ട് രുചിയൂറും വിഭവം ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! പാത്രം ഠപ്പേന്ന് കാലിയാകും!! | Easy Banana Barfi Recipeഎണ്ണ ഒട്ടും കുടിക്കാത്ത സോഫ്റ്റ് ഗോതമ്പു പൂരിയും മസാലയും ഇതുപോലെ ഉണ്ടാക്കി നോക്കൂ! അടിപൊളിയാണേ!! | Easy Poori Masala Recipe