ഒരു സിമ്പിൾ ചിക്കൻ ലോലിപോപ്പ് നോക്കിയാലോ.. എല്ലാവര്ക്കും ഇഷ്ടമാകും അത്രയും ടേസ്റ്റ് ആണ്

0

About chicken lollipop recipe

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ചിക്കൻ ലോലിപോപ്പിന്റെ റെസിപ്പി ആണിത്. ഹോട്ടലിൽ കിട്ടുന്ന അതേ ടേസ്റ്റ് തന്നെ എങ്ങനെയാണ് നമുക്ക് ചിക്കൻ ലോലിപോപ്പ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

chicken lollipop
chicken lollipop

Ingredients

  • ചിക്കൻ
  • തൈര് – 4 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • റെഡ് ചില്ലി പേസ്റ്റ് – 2. 1/2 ടേബിൾ സ്പൂൺ
  • സോയ സോസ് – 1 ടേബിൾ സ്പൂൺ
  • മഞ്ഞൾപൊടി – 1 ടീസ്പൂൺ
  • നാരങ്ങാനീര് – 2 ടേബിൾ സ്പൂൺ
  • കുരുമുളകുപൊടി – 1. 1/2 ടേബിൾ സ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
  • കോൺഫ്ലോർ – 5 ടേബിൾ സ്പൂൺ
  • മൈദ പൊടി 5 ടേബിൾ സ്പൂൺ
  • മുട്ട ഒരെണ്ണം
  • റെഡ് ചില്ലി പൗഡർ
chicken lollipop
chicken lollipop

How to make chicken lollipop

ചിക്കന്റെ വിങ്സ് ഭാഗം ലോലിപോപ്പിന്റെ ഷേപ്പ് ആക്കി എടുക്കുക. ഇനി നമുക്ക് ഒരു ബൗളിലേക്ക് തൈരും ഉപ്പും കുറച്ചു നേരിയ ചൂടുവെള്ളവും ഒഴിച്ച് നന്നായി മിക്സ് ചെയ്ത ശേഷം ഈ ഒരു ചിക്കൻ ഇതിലേക്ക് ഇറക്കി വെച്ചുകൊടുത്ത ശേഷം കുറച്ചു നേരം അടച്ചുവെക്കുക. ഇനി ഇതിൽനിന്ന് ചിക്കൻ ഒരു ബൗളിലേക്ക് മാറ്റിയശേഷം അതിലേക്ക് റെഡ് ചില്ലി പേസ്റ്റ് സോയാസോസ് മഞ്ഞൾപൊടി എന്നിവ ചേർത്തു കൊടുക്കുക.

chicken lollipop

കൂടെ തന്നെ നാരങ്ങാനീര് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കുരുമുളകുപൊടി എന്നിവ കൂടി ചേർത്തു കൊടുത്ത് നന്നായി യോജിപ്പിച്ച ശേഷം കുറഞ്ഞത് ഒരു മണിക്കൂർ അടച്ചുവെക്കുക. ഇനി മറ്റൊരു ബൗളിലേക്ക് മൈദ പൊടി കോൺഫ്ലവർ ആവശ്യത്തിന് ഉപ്പ് മുട്ടയുടെ വെള്ള റെഡ് ചില്ലി പൗഡർ നാരങ്ങാനീര് എന്നിവ ചേർത്ത് വെള്ളമൊഴിച്ചു നന്നായി മിക്സ് ചെയ്ത ഒരു ബാറ്റർ ആക്കിയശേഷം ഇതിലേക്ക് ചിക്കൻ ചേർത്ത് കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് എണ്ണയിലിട്ട് പൊരിച്ചു കോരുക.

chicken lollipop
chicken lollipop

ഇനി ഇത് റസ്റ്റോറന്റ് സ്റ്റൈൽ ചിക്കൻ ലോലിപോപ്പ് ആക്കണമെന്നുണ്ടെങ്കിൽ ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് ചെറുതായി മുറിച്ചിരിക്കുന്ന വെളുത്തുള്ളിയും ഇഞ്ചിയും ചേർത്തു കൊടുത്തു ഇളക്കിയ ശേഷം ഇതിലേക്ക് സ്പ്രിങ് ഒണിയനും ചേർത്ത് കൊടുക്കുക.

chicken lollipop
chicken lollipop

കൂടെത്തന്നെ ടൊമാറ്റോ സോസും സോയാസോസും ചേർത്ത് നന്നായി ഇളക്കി ഒന്ന് തിളപ്പിച്ച ശേഷം ഇതിലേക്ക് പൊരിച്ചു വച്ചിരിക്കുന്ന ചിക്കൻ ഇട്ടു നന്നായി ഇളക്കി യോജിപ്പിച്ച് റെഡിയാക്കി എടുക്കുക. വീഡിയോ കാണൂ. Recipe credits: Spice and Buds

Read also:മസാലദോശ ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഹോട്ടലിലെ മസാല ദോശയുടെ രുചി രഹസ്യം ഇതാണ്!! | Easy Masala Dosa Recipe

പഴുത്ത നേന്ത്രപ്പഴം കൊണ്ട് രുചിയൂറും വിഭവം ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! പാത്രം ഠപ്പേന്ന് കാലിയാകും!! | Easy Banana Barfi Recipe

Leave A Reply

Your email address will not be published.