റെസ്റ്റോറന്റ് സ്റ്റൈൽ ചിക്കൻ ഫ്രൈഡ് റൈസ് ആൻഡ് ചിക്കൻ മഞ്ചൂരിയൻ വീട്ടിൽ ഉണ്ടാക്കിയാലോ, അടിപൊളി ടേസ്റ്റ് ആണുട്ടോ
About Chicken Manchurian gravy
എപ്പോഴും പുറത്ത് നിന്ന് കഴുകാതെ നമ്മുക്ക് ഇത് വീട്ടിൽ തന്നെ ഹെൽത്തിയായി ഉണ്ടാക്കി എടുക്കാം. എല്ലാവർക്കും ഇഷ്ടപെടുന്ന രീതിൽ ടേസ്റ്റിയായ റെസിപിയാണിത്. (chicken manchurian gravy)
Ingredients
- ബസുമതി അരി – 3 കപ്പ്
- ചിക്കൻ – 250 ഗ്രാം
- ഗാർലിക് പൗഡർ – 1. 1/2 ടീ സ്പൂൺ
- സോയ സോസ് – 2. 1/2 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- നാരങ്ങ – 1/2 ഭാഗം
- ഓയിൽ
- വെളുത്തുള്ളി അരിഞ്ഞത് – 3 ടീ സ്പൂൺ
- മുട്ട – 4 എണ്ണം
- സ്പ്രിംഗ് ഓണിയൻ
- ക്യാരറ്റ് – 2 എണ്ണം
- ബീൻസ് – 200 ഗ്രാം
- കുരുമുളക് പൊടി – 3/4 ടീ സ്പൂൺ
- ചില്ലി ഗാർലിക് സോസ് – 2 ടീ സ്പൂൺ
- സോയ സോസ് – 1. 1/4 ടേബിൾ സ്പൂൺ
Chicken Manchurian gravy
- മുട്ട – 1 എണ്ണം
- കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
- വറ്റൽ മുളക് – 1 ടീ സ്പൂൺ
- വെളുത്തുള്ളി ചതച്ചത് – 1 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- സോയ സോസ് – 1 ടീ സ്പൂൺ
- വിനാഗിരി – 2 ടീ സ്പൂൺ
- ചിക്കൻ – 400 ഗ്രാം
- കോൺഫ്ലോർ – 2 ടേബിൾ സ്പൂൺ
- മൈദ പൊടി – 2 ടേബിൾ സ്പൂൺ
- ഗാർലിക് പൗഡർ – 1 ടീ സ്പൂൺ
- ടൊമാറ്റോ സോസ് – 1/2 കപ്പ്
- ചില്ലി ഗാർലിക് സോസ് – 2 ടേബിൾ സ്പൂൺ
- വിനാഗിരി – 1/2 ടേബിൾ സ്പൂൺ
- പഞ്ചസാര – 1 ടേബിൾ സ്പൂൺ
- കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
- മുളക് പൊടി – 1 ടീ സ്പൂൺ
- കാപ്സികം – 1/2 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
How to make chicken fried rice
അരി നന്നായി കഴുകിയശേഷം ഇത് വെള്ളത്തിൽ 10 മിനിറ്റ് കുതിർക്കാൻ വയ്ക്കുക. ഒരു പാത്രം അടുപ്പിൽ വച്ച് വെള്ളം ഒഴിച്ച് ചൂടാക്കി നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് ആവശ്യത്തിനു ഉപ്പും നാരങ്ങാനീരും ഓയിൽ ഒഴിച്ച് കൊടുത്ത ശേഷം കുതിർക്കാൻ വെച്ച അരി അതിലേക്ക് ഇട്ടു കൊടുത്ത് 80 ശതമാനം വേവുന്നതുവരെ തിളപ്പിക്കുക. ഇനി ചൂടുവെള്ളത്തിൽ നിന്ന് കോരി വേറൊരു അരിപ്പയിലേക്ക് മാറ്റിയ ശേഷം വെള്ളം മുഴുവൻ പോയി കഴിയുമ്പോൾ ഒരു പരന്ന പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിച്ച ശേഷം ഇതിലേക്ക് സോയ സോസും ആവശ്യത്തിനും ഉപ്പും ഗാർലിക് പൗഡർ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്ത് റസ്റ്റ് ചെയ്യാൻ വെക്കുക.
പിന്നീട് ഒരു പാൻ അടുപ്പിൽ വച്ച് കൊടുത്ത ശേഷം ഓയിൽ ഒഴിച് ചിക്കൻ പൊരിച്ചെടുത്ത് മാറ്റിവെക്കുക. മുട്ട ഒഴിച്ചുകൊടുത്തു മുട്ടയും ചിക്കിയെടുത്ത് മാറ്റിവയ്ക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ഓയിൽ ഒഴിച്ച് കൊടുത്തശേഷം ഇതിലേക്ക് വെളുത്തുള്ളി അരിഞ്ഞത് ഇട്ടുകൊടുത്തു നന്നായി വയറ്റുക. ശേഷം ഇതിലേക്ക് സ്പ്രിങ് ഒണിയൻ ക്യാരറ്റും ബീൻസും അറിഞ്ഞത് ഇട്ടുകൊടുത്ത് വീണ്ടും ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം പൊരിച്ചു വച്ചിരിക്കുന്ന ചിക്കനും മുട്ടയും ഇട്ട് കൊടുത്ത് ഹൈ ഫ്ലെയിമിൽ വച്ച് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഇതിലേക്ക് സോയാസോസ് ചില്ലി ഗാർലിക് സോഴ്സ് പേപ്പർ പൗഡർ എന്നിവ കൂടിയിട്ട് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം വേവിച്ചുവച്ചിരിക്കുന്ന അരി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക.
How to make Chicken Manchurian gravy
ചിക്കൻ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങൾ ആക്കിയ ശേഷം ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കുക. ഇതിലേക്ക് കുരുമുളകുപൊടി വെളുത്തുള്ളി ചതച്ചത് ഇടിച്ച മുളക് ആവശ്യത്തിന് ഉപ്പ് സോയ സോസ് വിനാഗിരി എന്നിവ ചേർത്ത് കൂടെ തന്നെ കോൺഫ്ലോറും മൈദ പൊടി ഇട്ടു കൊടുത്ത് നന്നായി മിക്സ് ചെയ്ത ശേഷം റസ്റ്റ് ചെയാൻ വെക്കുക. ഇനി ഇതൊരു പാൻ അടുപ്പിൽ വെച്ച് കൊടുത്ത ശേഷം ഓയിൽ ഒഴിച്ച് ചിക്കൻ ഇട്ട് പൊരിച്ചു കോരുക.
അതെ ഓയിലേക്ക് ഗാർളിക്ക് പൗഡർ ഇട്ടുകൊടുക്കുക. ശേഷം ഇതിലേക്ക് സോയ സോസ് ചേർത്ത് കൊടുത്തു വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ചില്ലി ഗാർലിക്സും ടൊമാറ്റോ സോസും ക്യാപ്സിക്കവും ഇട്ട് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് വിനാഗിരിയും കുരുമുളകുപൊടിയും മുളകുപൊടിയും പഞ്ചസാരയും ചേർത്തു കൊടുക്കുക. ശേഷം കോൺഫ്ലവർ വെള്ളത്തിൽ കലക്കിയത് കൂടി ഒഴിച്ചു കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ച് തിളപ്പിച്ചെടുക്കുക. ഇതേ സമയം തന്നെ പൊരിച്ചു വച്ചിരിക്കുന്ന ചിക്കനും കൂടി അതിലേക്ക് ഇട്ടു കൊടുക്കുക. വീഡിയോ കാണൂ
Recipe credits: Fathimas Curry World