സമൂസ ഇനി ഉണ്ടാകുമ്പോൾ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു തീർച്ചയായും ഇഷ്ടമാവും.
About chicken samosa
നല്ല ടേസ്റ്റി ഫില്ലിംഗ് ഉള്ള ഒരു ക്രിസ്പ്പി സമൂസ ഉണ്ടാകാം. സാധാരണ ഉണ്ടാകുന്നതിൽ നിന്ന് കുറച്ച് വ്യത്യസ്തമായ ഫില്ലിംഗ് ആണ് അതിനുള്ളത്.
Ingredients
- ഓയിൽ
- നല്ല ജീരകം – 1/2 ടീ സ്പൂൺ
- പച്ച മുളക് – 3 എണ്ണം
- വേപ്പില
- ക്യാരറ്റ് – 3 എണ്ണം
- സവാള – 3 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
- ഇഞ്ചി ചതച്ചത് – 1 ടീ സ്പൂൺ
- വെളുത്തുള്ളി ചതച്ചത് – 1/2 ടീ സ്പൂൺ
- മഞ്ഞൾ പൊടി – 1/2 ടീ സ്പൂൺ
- കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
- ഗരം മസാല പൊടി – 1/2 ടീ സ്പൂൺ
- ഗ്രീൻ പീസ്
- ചിക്കൻ
- ഉരുളകിഴങ്ങ് – 3 എണ്ണം
How to make chicken samosa
ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ഓയിൽ ഒഴിച്ച് കൊടുക്കുക.ശേഷം ഇതിലേക്ക് നല്ല ജീരകം ഇട്ട് കൊടുത്ത് പൊട്ടിക്കുക. പിന്നീട് പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് വേപ്പില ചെറുതായി അരിഞ്ഞതും കൂടി ഇട്ടു കൊടുത്ത് നന്നായി വഴറ്റുക. ഇനി ഇതിലേക്ക് വളരെ ചെറുതായി അരിഞ്ഞ ക്യാരറ്റും സവാളയും ആവശ്യത്തിന് ഉപ്പും ഇട്ട് കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് സവാള വാടി വന്നു കഴിയുമ്പോൾ ഇതിലേക്ക് നമുക്ക് ഇഞ്ചി പേസ്റ്റും വെളുത്തുള്ളി പേസ്റ്റും ചേർത്ത് കൊടുക്കാം.
പിന്നീട് ഇതിലേക്ക് കുറച്ചു മഞ്ഞൾപ്പൊടി ചേർത്തു കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഗരംമസാലയും കുരുമുളകുപൊടിയും ചേർത്തു കൊടുക്കുക.ഇനി ഇതിലേക്ക് ഉപ്പിട്ട് വേവിച്ചു വച്ചിരിക്കുന്ന ഗ്രീൻപീസ് ഇട്ടുകൊടുക്കുക. കൂടെത്തന്നെ ഉപ്പും മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും ഇട്ട് വേവിച്ച ചിക്കൻ ചെറിയ കഷണങ്ങളാക്കിയത് ഇട്ടുകൊടുത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക.
അവസാനം ആയി വേവിച്ച് വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ഉടച്ചത് കൂടി ചേർത്ത് കൊടുത്ത് എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. റെഡിമേഡ് സമൂസ ഷീറ്റിന്റെ ഉള്ളിൽ മസാല വച്ചുകൊടുത്ത ശേഷം സമൂസ ഷേപ്പ് ആക്കി എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കുക. വീഡിയോ കാണൂ
Recipe credits: YUMMY RECIPES BY SUMI