തൈര് സാദം വളരെ ടേസ്റ്റി ആയി സിമ്പിൾ ആയി വീട്ടിൽ ഉണ്ടാക്കാൻ സാധിക്കും, അതിന്റെ റെസിപ്പി ഇതാ
About curd rice
എങ്ങിനെ ടേസ്റ്റി തൈര് സാദം വീട്ടിൽ തന്നെ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ഇത് ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ സാധാരണ നമ്മുടെ അടുക്കളയിൽ കണ്ടുവരുന്നത് തന്നെയാണ്.
Ingredients
- അരി – 1 കപ്പ്
- വെള്ളം – 4 ഗ്ലാസ്
- തൈര് – 1 ഗ്ലാസ്
- പാൽ – 1/2 ഗ്ലാസ്
- ക്യാരറ്റ് – 1/2 ഭാഗം
- പച്ച മുളക്
- ഇഞ്ചി
- വേപ്പില
- ഓയിൽ
- കടുക്
- ഉപ്പ് – അവശ്യത്തിന്
- പഞ്ചസാര
- ഉഴുന്ന്
How to make curd rice
അരി കഴുകി വൃത്തിയാക്കിയ ശേഷം ഇതിലേക്ക് വെള്ളം ഒഴിച്ച് കുതിർക്കാൻ വെക്കുക. ഇനിയിത് കുക്കറിലേക്ക് ഇട്ടുകൊടുത്ത് വെള്ളമൊഴിച്ചു കൊടുത്ത ശേഷം അടച്ചുവെച്ച് മൂന്നു വിസിൽ മീഡിയം തീയിൽ വരുത്തുക. ശേഷം ഇതിന്റെ പ്രഷർ പോയിക്കഴിയുമ്പോൾ തുറന്ന ശേഷം ഇതിലേക്ക് നമുക്ക് പാൽ ഒഴിച്ച് മിക്സ് ചെയ്യാം കൂടെ തന്നെ തൈരും ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് ഓയിൽ ഒഴിച്ച് കൊടുത്ത ശേഷം ഇതിലേക്ക് കടുകിട്ട് പൊട്ടിക്കുക. കൂടെ തന്നെ ഉഴുന്നു പരിപ്പും ചേർത്ത് കൊടുത്ത് നന്നായി ഇളക്കി ഇതൊരു ബ്രൗൺ നിറമാകുമ്പോൾ ഇതിലേക്ക് നമുക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളക് വേപ്പില ഇഞ്ചി എന്നിവ ചേർത്ത് കൊടുത്ത ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ക്യാരറ്റ് കൂടി ഇതിലേക്ക് ഇട്ടു കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
ശേഷം നമ്മൾ വേവിച്ചു വെച്ചിരിക്കുന്ന അരി ഇതിലേക്ക് ഒഴിച്ച് കൊടുത്ത് എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക.അവസാനമായി കുറച്ചു പഞ്ചസാര കൂടി ഇതിലേക്ക് വിതറി മിക്സ് ചെയ്ത് എടുത്താൽ തൈര് സാദം റെഡിയായി. വീഡിയോ കാണൂ Recipe credits: Malus Kitchen World