കിടിലൻ ബീഫ് വരട്ടിയത് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! മാസങ്ങളോളം കേടാകില്ല ഈ കുരുമുളകിട്ട് വരട്ടിയ ബീഫ് റോസ്റ്റ്!! | Easy Beef Roast Recipe
About Easy Beef Roast Recipe
Easy Beef Roast Recipe : ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് മലയാളികളുടെ ഇഷ്ട വിഭവമായ ബീഫ് വരട്ടിയതാണ്. ഒരു മാസം വരെ കേടു കൂടാതെ നമ്മുക്ക് ബീഫ് വരട്ടിയത് ഫ്രിഡ്ജിൽ എടുത്ത് വെക്കാവുന്നതാണ്. എളുപ്പത്തിലും രുചിയിലും എങ്ങനെ ബീഫ് വരട്ടിയത് തയാറാക്കാം എന്ന് നമ്മുക്ക് നോക്കിയാലോ.
Ingredients
- ബീഫ്
- ചെറിയുള്ളി
- വെളുത്തുള്ളി
- ഇഞ്ചി
- പെരുംജീരകം
- കുരുമുളക്
- മുളക് പൊടി
- മഞ്ഞൾ പൊടി
- ഗരംമസാല പൊടി
- ഉപ്പ്
- വെളിച്ചെണ്ണ
- കറിവേപ്പില
- ഉണക്ക മുളക്
Learn How to Make Easy Beef Roast Recipe
ഒരു കിലോ ബീഫ് വരട്ടിയത് കിട്ടണമെങ്കിൽ രണ്ടു കിലോ ബീഫ് നമ്മൾ എടുക്കണം. ഇനി നമുക്ക് എങ്ങനെ തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ഒരു ജാറിലേക്ക് ചെറിയുള്ളി, വെളുത്തുള്ളി, ഇഞ്ചി, പെരുംജീരകം, കുരുമുളക് എന്നിവ ചേർത്ത് നന്നായി അരച്ച് എടുക്കാം. ശേഷം ഈ അരച്ച മസാല ബീഫിലേക്ക് ചേർത്ത കൊടുക്കണം. ഇനി മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ്, ആവശ്യത്തിന് എണ്ണ കൂടെ ഒഴിച്ച് ഒപ്പം വേപ്പിലയും ഇട്ട് നന്നായി തിരുമി എടുക്കണം. കുക്കറിലേക്ക് ഇട്ടതിന് ശേഷം നമുക്ക് 70% വേവിച്ച് എടുക്കാം. ഇനി വെള്ളം വറ്റിച്ച് എടുക്കാം. നമുക്ക് ബീഫ് വരട്ടിയത് ഒരു മാസം വരെ എടുത്ത് വെക്കുവാൻ വേണ്ടി ബീഫ് വരട്ടിയത് തയ്യാറാക്കിയതിന് ശേഷം നല്ലതുപോലെ ചൂടാറാൻ മാറ്റിവെക്കാം. ശേഷം ഒരു കവറിൽ ആക്കി ഫ്രീസറിൽ എടുത്ത് വെക്കാം.
ഇനി ബീഫിലെ വെള്ളം വറ്റി വരുമ്പോൾ ഒരു പാൻ എടുത്ത് അതിലേക്ക് പച്ച വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് പെരുംജീരകവും ഇഞ്ചിയും വെളുത്തുള്ളിയും ചുവന്നുള്ളിയും കറി വേപ്പിലയും ചേർത്ത് കൊടുത്ത നന്നായി ഇളകി കൊടുത്ത നന്നായി മൊരിഞ്ഞ് വരുമ്പോൾ അതിലേക്ക് ചുവന്ന ഉണക്ക മുളക് ഇടിച്ചത് ചേർത്ത് കൊടുക്കാം. ഇനി നമ്മൾ നേരത്തെ തയാറാക്കി വെച്ചിരിക്കുന്ന ബീഫ് ഇതില്ലേക്ക് ചേർത്ത് കൊടുക്കാം. അവസാനം കുരുമുളക്ക് പൊടിയും ഗരമസാല പൊടിയും ഇതിലേക്ക് ചേർത്ത നന്നായി മിക്സ് ചെയ്ത് വെക്കാം. ഇപ്പോൾ ഇതാ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ബീഫ് വരട്ടിയത് തയ്യാറായി കഴിഞ്ഞു. എല്ലാവരും വീട്ടിൽ പരീക്ഷച്ചു നോക്കണേ. ബീഫ് വരട്ടിയത് ഒരു മാസം വരെ എടുത്ത് വെക്കാനായി നേരത്തെ പറഞ്ഞതു പോലെ ബീഫ് വരട്ടിയത് തയാറാക്കിയതിന് ശേഷം നല്ലതുപോലെ ചൂടാറാൻ മാറ്റിവെക്കാം. ശേഷം ഒരു കവറിൽ ആക്കി ഫ്രീസറിൽ എടുത്ത് വെച്ചാൽ മതി. Easy Beef Roast Recipe Credit : Tasty Fry Day