തട്ടില്‍ കുട്ടി ദോശ! തട്ട് കടയിലെ തട്ടുദോശ ഒരു പ്രാവശ്യം ഇങ്ങനെ ഉണ്ടാക്കി നോക്കൂ! ദോശമാവിന്റെ യഥാർത്ഥ കൂട്ട്!! | Easy Dosa Recipe
About Easy Dosa Recipe
Easy Dosa Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള ഒരു പലഹാരമായിരിക്കും ദോശ. ഓരോ സ്ഥലത്തും ഓരോ രീതിയിലായിരിക്കും ദോശ തയ്യാറാക്കുന്നത്. നെയ്റോസ്റ്റ്, മസാല ദോശ, തട്ടിൽ കൂട്ട് ദോശ, തട്ട് ദോശ എന്നിങ്ങനെ ദോശയുടെ ലിസ്റ്റ് എടുത്താൽ ഇവിടെ ഒന്നും അവസാനിക്കില്ല. എന്നാൽ എടുത്തു പറയേണ്ട പ്രത്യേകത ദോശ കഴിക്കാൻ ഇഷ്ടപ്പെടാത്തവർ വളരെ കുറവായിരിക്കും എന്നതാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും തട്ടുകടയിൽ നിന്നും കിട്ടാറുള്ള തട്ടു ദോശക്ക് കുറച്ചധികം രുചിയുണ്ട് എന്ന് നമ്മളിൽ പലർക്കും തോന്നാറുള്ളത് ആയിരിക്കും. അവർ എന്ത് സീക്രട്ട് ചേരുവയാണ് അതിൽ ഉപയോഗിക്കുന്നത് എന്ന് ചിന്തിച്ച് തല പുകയ്ക്കുന്നവർക്ക് തീർച്ചയായും അതേ സ്വാദോടു കൂടി വീട്ടിലും തട്ടുദോശ തയ്യാറാക്കി എടുക്കുന്നതിന് ആവശ്യമായ ഒരു റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingredients
- പച്ചരി – 2 കപ്പ്
- ബോയിൽഡ് റൈസ് – 1 കപ്പ്
- ഉഴുന്ന് – 1/4 കപ്പ്
- ഉലുവ – 1 ടീസ്പൂൺ
- വെള്ളം – ആവശ്യത്തിന്
- നെയ്യ് / നല്ലെണ്ണ – ആവശ്യത്തിന്
ഈയൊരു രീതിയിൽ ദോശ ബാറ്റർ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം എടുക്കുന്ന അരിയുടെ പ്രത്യേകത, ഉഴുന്നിന്റെ അളവ് എന്നിവയെല്ലാമാണ്. സാധാരണ ദോശയ്ക്ക് തയ്യാറാക്കുന്ന അളവിൽ ഉഴുന്ന് എടുത്താൽ ഇവിടെ ഉദ്ദേശിച്ച രീതിയിൽ തട്ട് ദോശ തയ്യാറാക്കി എടുക്കാൻ സാധിക്കുകയില്ല. അതുകൊണ്ടു തന്നെ എല്ലാ ചേരുവകളും കൃത്യമായ അളവിൽ തന്നെ അളന്ന് എടുക്കാനായി പ്രത്യേകം ശ്രദ്ധിക്കുക.
Learn How to Make Easy Dosa Recipe
എല്ലാ ചേരുവകളും എടുത്തു വച്ചശേഷം അവയെല്ലാം നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കണം. രണ്ടുതരത്തിലുള്ള അരി ഉപയോഗിക്കുന്നതിനാൽ തന്നെ ഈയൊരു രീതിയിൽ ദോശ തയ്യാറാക്കുമ്പോൾ കൂടുതൽ സോഫ്റ്റ്നസ് ലഭിക്കുന്നതാണ്. മൂന്ന് ഗ്ലാസ് അരിക്ക് കാൽകപ്പ് അളവിൽ ഉഴുന്ന് എന്ന രീതിയിൽ തന്നെ ഇവിടെ അളവ് എടുക്കാനായി ശ്രദ്ധിക്കുക. അതുപോലെ അരിയോടൊപ്പം തന്നെ ഉലുവയും ഇട്ട് നല്ലതുപോലെ കുതിർത്തി എടുക്കണം. കഴുകി വൃത്തിയാക്കി വെച്ച അരിയും ഉഴുന്നും കുറഞ്ഞത് മൂന്ന് മണിക്കൂർ എങ്കിലും വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം.
അരിയും ഉഴുന്നും നല്ലതുപോലെ വെള്ളത്തിൽ കിടന്ന് കുതിർന്നു വന്നു കഴിഞ്ഞാൽ അത് അരിച്ചെടുത്ത് മാറ്റിവെക്കുക. ഇവിടെ ഉഴുന്ന് അരയ്ക്കാനായി കുതിർത്തി വെച്ച വെള്ളം തന്നെയാണ് ഉപയോഗിക്കുന്നത്. ആദ്യം മിക്സിയുടെ ജാറിലേക്ക് ഉഴുന്ന് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം രണ്ട് തവണയായി എടുത്തു വച്ച അരിയും, ഉലുവയും നല്ലതുപോലെ അരച്ചെടുക്കുക. മാവ് മുഴുവനായും അരച്ചെടുത്ത് കഴിഞ്ഞാൽ അത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യണം. ഈയൊരു സമയത്ത് തന്നെ മാവിലേക്ക് ആവശ്യമായ ഉപ്പ് കൂടി ചേർത്ത് വേണം ഇളക്കാൻ.
കൈ ഉപയോഗിച്ച് മാവ് നല്ലപോലെ ഇളക്കിയാൽ മാത്രമേ നല്ല രീതിയിൽ ഫെർമെന്റ് ചെയ്തെടുക്കാനായി സാധിക്കുകയുള്ളൂ. ഈയൊരു രീതിയിൽ തയ്യാറാക്കി വെച്ച മാവ് എട്ടു മണിക്കൂർ നേരം പുളിപ്പിക്കാനായി മാറ്റിവയ്ക്കാം. അതായത് രാവിലെയാണ് നിങ്ങൾ ദോശ ഉണ്ടാക്കാൻ പ്ലാൻ ചെയ്യുന്നത് എങ്കിൽ രാത്രി മാവ് അരച്ച് തയ്യാറാക്കി വയ്ക്കാവുന്നതാണ്. മാവ് നല്ലതുപോലെ പുളിച്ച് പൊന്തിവന്ന് കഴിഞ്ഞാൽ അത് ഉപയോഗിച്ച് ദോശ ഉണ്ടാക്കി തുടങ്ങാം. അതിനായി ദോശ ചട്ടി അടുപ്പത്ത് വെച്ച് അല്പം എണ്ണ തടവി കൊടുക്കുക. ചട്ടി നല്ലതുപോലെ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു കരണ്ടിയളവിൽ മാവൊഴിച്ച് പരത്താതെ തന്നെ വയ്ക്കാം. കാരണം തട്ടു ദോശ എപ്പോഴും ചെറിയ വട്ടത്തിൽ ആണല്ലോ കാണുന്നത്.
മാവ് ഒന്ന് വെന്തു തുടങ്ങുമ്പോൾ അതിനു മുകളിലേക്ക് കുറച്ച് നല്ലെണ്ണയോ അല്ലെങ്കിൽ നെയ്യോ ആവശ്യാനുസരണം സ്പ്രെഡ് ചെയ്തു കൊടുക്കാവുന്നതാണ്. ശേഷം ഒരു അടപ്പ് വെച്ച് ദോശ കുറച്ചുനേരം അടച്ചുവെച്ച് വേവിക്കുക. ഈയൊരു രീതിയിൽ ദോശ തയ്യാറാക്കുമ്പോൾ മറിച്ചിട്ട് എടുക്കേണ്ട ആവശ്യം വരുന്നില്ല. അതല്ല നിങ്ങൾക്ക് മറിച്ചിട്ട് എടുക്കണമെങ്കിൽ അങ്ങനെ ചെയ്യുന്നതു കൊണ്ട് പ്രശ്നമൊന്നുമില്ല. ഇനി ബാക്കി ദോശകൾ കൂടി ഈയൊരു രീതിയിൽ എളുപ്പത്തിൽ ചുട്ടെടുക്കാം. ശേഷം ചൂടോട് കൂടി തന്നെ സാമ്പാർ അല്ലെങ്കിൽ ചട്ണി എന്നിവയോടൊപ്പം തട്ടു ദോശ സെർവ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. വീഡിയോ ഇഷ്ടമായാൽ CURRY with AMMA എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Recipe Credit : CURRY with AMMA