ഗോതമ്പ് പുട്ട് പഞ്ഞി പോലെ സോഫ്റ്റ് ആവാൻ ഇതുംകൂടി ഒഴിച്ച് പൊടി നനക്കൂ! 5 മിനിറ്റിൽ ആവി പറക്കും പഞ്ഞി പുട്ട് റെഡി!! | Easy Puttu Recipe
About Easy Puttu Recipe
Easy Puttu Recipe : മലയാളികൾക്ക് കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള ഒരു പ്രഭാത ഭക്ഷണമായിരിക്കും പുട്ട്. അവയിൽ തന്നെ പലവിധ വകഭേദങ്ങളും നമ്മളിൽ പലരും പരീക്ഷിക്കാറുണ്ട്. അരി ഉപയോഗിച്ച് ഉണ്ടാക്കുന്ന പുട്ടിന് പുറമേ ഗോതമ്പ് പൊടി ഉപയോഗിച്ചും നമ്മുടെയെല്ലാം വീടുകളിൽ പുട്ട് ഉണ്ടാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ ഗോതമ്പ് പുട്ട് തയ്യാറാക്കുമ്പോൾ പലരും പറഞ്ഞു കേൾക്കാറുള്ള ഒരു പരാതിയാണ് അരിപ്പൊടിയുടെ അത്ര സോഫ്റ്റ്നസ് വരുന്നില്ല എന്നത്. അത്തരം പരാതിയുള്ളവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ഗോതമ്പ് പുട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingredients
- ഗോതമ്പ് പൊടി – 2 കപ്പ്
- ഉപ്പ് – ഒരു പിഞ്ച്
- തേങ്ങ – 1/4 കപ്പ്
- വെള്ളം – 1/2 കപ്പ്
സാധാരണ പുട്ട് ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഗോതമ്പു പുട്ട് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങൾ ഉണ്ട്. അവയിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ വന്നാൽ പോലും പുട്ട് വിചാരിച്ച ടെക്സ്ചറിൽ ലഭിക്കണമെന്നില്ല. മാത്രമല്ല ഈയൊരു രീതിയിൽ പുട്ട് തയ്യാറാക്കുമ്പോൾ എടുക്കുന്ന പൊടിയുടെ അളവ്, വെള്ളത്തിന്റെ അളവ് എന്നിവയിലെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. അടുത്തതായി പുട്ടുപൊടി തയ്യാറാക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.
Learn How to Make Easy Puttu Recipe
സാധാരണ അരിപ്പുട്ട് തയ്യാറാക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഗോതമ്പ് പുട്ട് തയ്യാറാക്കുമ്പോൾ ആദ്യം തന്നെ പൊടി ചെറുതായി ഒന്ന് ചൂടാക്കി എടുക്കണം. അതിനായി അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് എടുത്തുവച്ച ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക. ശേഷം ചെറുതായി ഒന്ന് ഇളക്കി കൊടുക്കണം. ഈയൊരു സമയത്ത് സ്റ്റൗവിന്റെ ചൂട് കുറച്ചു വയ്ക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. അതല്ലെങ്കിൽ പൊടി കരിഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. പൊടിക്ക് ചെറിയ ചൂട് ഉള്ളപ്പോൾ തന്നെ അതിലേക്ക് എടുത്തുവച്ച വെള്ളം കുറേശ്ശെയായി ചേർത്ത് നല്ലതുപോലെ കൈ ഉപയോഗിച്ച് പൊടിച്ചെടുക്കുക.
ഈയൊരു സമയത്ത് തന്നെ പുട്ടിലേക്ക് ആവശ്യമായ ഉപ്പുകൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഒരു കാരണവശാലും വെള്ളം ഒരുമിച്ച് പൊടിയിലേക്ക് ഒഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ തരികളോട് കൂടിയ രീതിയിൽ ആണ് പുട്ടുപൊടി വേണ്ടത്. പൊടിയുടെ ചൂട് ഒന്ന് മാറി തുടങ്ങുമ്പോൾ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടിച്ചെടുക്കുക. അടുത്തതായി പുട്ട് ഉണ്ടാക്കി തുടങ്ങാം. അതിനായി ഒരു പുട്ടു പാത്രത്തിൽ വെള്ളമൊഴിച്ച് ആവി കയറ്റാനായി വയ്ക്കുക. വെള്ളം നന്നായി തിളച്ചു വരുന്ന സമയം കൊണ്ട് പുട്ടുകുറ്റിയിലേക്ക് പൊടി ഇട്ട് സെറ്റ് ആക്കി വയ്ക്കാം. അതിനായി ഏറ്റവും താഴത്തെ ലെയറിൽ കുറച്ച് തേങ്ങ ഇട്ടു കൊടുക്കുക.
മുകളിൽ ഒരു ലയർ ഗോതമ്പു പൊടി ഇട്ടു കൊടുക്കുക. വീണ്ടും ഒരു ലയർ തേങ്ങ, ഒരു ലയർ ഗോതമ്പ് പൊടി എന്നിങ്ങനെ പുട്ടുകുറ്റിയുടെ ഏറ്റവും മുകൾഭാഗത്ത് തേങ്ങ വരുന്ന രീതിയിൽ വേണം പുട്ടുകുറ്റി സെറ്റ് ചെയ്ത് എടുക്കാൻ. അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പുട്ട് പാത്രത്തിൽ നിന്നും നല്ലതുപോലെ വെള്ളം ആവിയായി വന്നു തുടങ്ങുമ്പോൾ മാത്രമേ അതിലേക്ക് പുട്ടുകുറ്റി ഇറക്കിവയ്ക്കാൻ പാടുകയുള്ളൂ. ശേഷം കുറഞ്ഞത് അഞ്ചു മുതൽ 8 മിനിറ്റ് വരെ ആവി കയറി കഴിഞ്ഞാൽ പുട്ട് പാത്രത്തിൽ നിന്നും കുറ്റി എടുത്തു മാറ്റാവുന്നതാണ്. പുട്ടുകുറ്റി വച്ച് ഒന്ന് ചൂട് വിടുമ്പോൾ അത് പതുക്കെ കുത്തി പാത്രത്തിലേക്ക് ഇടാവുന്നതാണ്.
ഈയൊരു രീതിയിൽ കൃത്യമായ അളവുകൾ പാലിച്ചുകൊണ്ട് ഗോതമ്പ് പുട്ട് തയ്യാറാക്കുകയാണെങ്കിൽ നല്ല സോഫ്റ്റ് ആയ പുട്ട് തന്നെ നിങ്ങൾക്കും ലഭിക്കും. ശേഷം നല്ല ചൂട് കടലക്കറിയോടൊപ്പം ഈയൊരു ഗോതമ്പ് പുട്ട് കഴിക്കുകയാണെങ്കിൽ ഇരട്ടി രുചി ആയിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. അതുപോലെ ചൂടു വിടുന്നതിനു മുൻപ് പുട്ട് കഴിച്ചാൽ മാത്രമേ അതിന്റെ ശരിയായ രുചി അറിയാൻ സാധിക്കുകയുള്ളൂ. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. വീഡിയോ ഇഷ്ടമായാൽ Mia kitchen ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Recipe Credit : Mia kitchen