ഒരു സ്പൂൺ റാഗി പൊടി ഉണ്ടോ? ഇതൊരു ഗ്ലാസ് മാത്രം മതി മനസ്സും വയറും ഒരുപോലെ നിറയാൻ! ലക്ഷങ്ങൾ ഏറ്റെടുത്ത കിടിലൻ ഡ്രിങ്ക്!! | Easy Ragi Drink Recipe
About Easy Ragi Drink Recipe
Easy Ragi Drink Recipe : കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാൻ മടിയുള്ള റാഗി പൊടി വെച്ച് ഒരു ടേസ്റ്റി ഡ്രിങ്ക് ആയല്ലോ ഇന്ന്. ഒരു തവണ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കി കുടിക്കാൻ തോന്നുന്ന ഒരു അടിപൊളി ഡ്രിങ്ക് ആണിത്. വളരെ അധികം പ്രോട്ടീനും ഫൈബറും അടങ്ങിയ സിമ്പിൾ സ്മൂത്തി ഡ്രിങ്ക് ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് നോക്കാം. അതിന് ആവശ്യമായിട്ടുള്ള ചേരുവകൾ താഴെ കൊടുത്തിരിക്കുന്നു.
Ingredients
- രാഗി പൊടി – 2 ടേബിൾ സ്പൂൺ
- ഉപ്പ് – 2 നുള്ള്
- ക്യാരറ്റ് – 2 എണ്ണം
- കശുവണ്ടി – 10 എണ്ണം
- പാൽ – 2 കപ്പ്
- പഞ്ചസാര – ആവശ്യത്തിന്
- ഏലക്ക പൊടി – 1 ടീ സ്പൂൺ
- കസ്കസ് – 2 ടീ സ്പൂൺ
Learn How to Make Easy Ragi Drink Recipe
ആദ്യം അടുപ്പിൽ ഒരു പാൻ വെച്ച് അതിലേക് 1 1/2 കപ്പ് വെള്ളം ഒഴിച്ച് ചൂടാക്കുക. ഒരു ചെറിയ ബൗളിൽ രാഗി പൊടിയും കുറച്ച് വെള്ളവും ഒഴിച്ച് കട്ട ഇല്ലാതെ മിക്സ് ആക്കി എടുക്കുക. ഇത് ചൂടായ വെള്ളത്തിലേക്ക് ഒഴിച്ച് കൊടുക്കുക. തീ നന്നായി കുറച്ച് ച്ചു വെച്ച് രാഗി ഒന്ന് കുറുക്കി എടുക്കുക. വളരെ അധികം കുറുക്കി എടുക്കണ്ട. ശേഷം തീ ഓഫ് ആക്കി രാഗി ചൂട് മാറാൻ വെക്കുക. ഒരു മിക്സി ജാറിൽ ചൂടാറിയ റാഗിയും ഒരു നുള്ള് ഉപ്പും വേവിച്ചു വെച്ച ക്യാരറ്റും, കശുവണ്ടിയും, 1/4 കപ്പ് പാലും ആവശ്യത്തിന് പഞ്ചസാരയും ഏലക്ക പൊടിയും ചേർത്ത് നന്നായി അടിച്ചു എടുക്കുക.
ഇതിലേക്കു ബാക്കിയുള്ള 1 3/4 കപ്പ് പാൽ കൂടി ഒഴിച്ച് ഒന്നുകൂടി അടിച്ചു എടുക്കുക. ഒരു ചെറിയ ബൗളിൽ കുറച്ച് വെള്ളത്തിൽ കസ്കസ് കുതിർക്കാൻ വെക്കുക. 5 മിനിറ്റ് കഴിഞ്ഞ് അത് നമ്മൾ നേരത്തെ അടിച്ചു വെച്ച ഡ്രിങ്കിലേക്ക് ഒഴിച്ച് ഇളക്കുക. ആവശ്യത്തിന് ഐസ് കൂടി ഇട്ട് ഗ്ലാസ്സിലേക് ഒഴിച്ച് വിളമ്പാവുന്നതാണ്. അങ്ങിനെ അടിപൊളി റാഗി ഡ്രിങ്ക് ഇവിടെ റെഡിയായി കഴിഞ്ഞു. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്നതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ വീഡിയോ മുഴുവനായും കണ്ടു നോക്കിയാൽ മതി. Easy Ragi Drink Recipe Credit : cook with shafee