പഞ്ഞി പോലെ സോഫ്റ്റായ തനി നാടൻ ഇഡ്ഡലി! ഇനി ഇഡ്ഡലി സോഫ്റ്റ് ആയില്ലാന്ന് ആരും പറയരുതേ!! | Easy Soft Idli Breakfast Recipe
About Easy Soft Idli Breakfast Recipe
Easy Soft Idli Breakfast Recipe : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു പലഹാരമായിരിക്കും ഇഡ്ഡലി. കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും ഇഡലിക്ക് ഉള്ള പ്രാധാന്യം അത്ര ചെറുതല്ല. സാമ്പാർ, ചട്നി എന്നിങ്ങനെ വ്യത്യസ്ത കറികളോടൊപ്പം വിളമ്പാൻ സാധിക്കുന്ന ഇഡലിയുടെ പലവിധ വകഭേദങ്ങളും ഇന്ന് ഹോട്ടലുകളിലും മറ്റും ലഭ്യമാണ്. അതുകൊണ്ടു തന്നെ വളരെയധികം പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഒരു പലഹാരമായി ഇഡലിയെ നമുക്ക് വിശേഷിപ്പിക്കാം. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കാലങ്ങളായി ഇഡലി ഉണ്ടാക്കുന്നുണ്ടെങ്കിലും അതിന് വേണ്ടത്ര സോഫ്റ്റ്നസ് കിട്ടുന്നില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. ചിലപ്പോഴെങ്കിലും ഉപയോഗിക്കുന്ന അരിയുടെ ക്വാളിറ്റി, ഉഴുന്നിന്റെ ക്വാളിറ്റി എന്നിവയെല്ലാം ഇഡലി സോഫ്റ്റ് ആയി കിട്ടാതിരിക്കാൻ ഉള്ള കാരണങ്ങളാകാം. അത്തരം പരാതികളെല്ലാം ഉള്ളവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു സൂപ്പർ സോഫ്റ്റ് ഇഡലിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingredients
- പച്ചരി
- ഉഴുന്ന്
- ഉലുവ
- പച്ചരി ചോറ്
- വെള്ളം
- ഉപ്പ്
- എണ്ണ
ആദ്യം തന്നെ ഈയൊരു ഇഡലി തയ്യാറാക്കാൻ ആവശ്യമായ ചേരുവകളുടെ അളവ് കൃത്യമായി അറിഞ്ഞിരിക്കാം. കാരണം എടുക്കുന്ന സാധനങ്ങളുടെ അളവിൽ വരുന്ന മാറ്റങ്ങൾ പോലും ഇഡലിയുടെ ടെക്സ്ചർ മാറുന്നതിനുള്ള കാരണമാകാം. സോഫ്റ്റ് ഇഡലി കിട്ടാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ പച്ചരി ആണ്. പച്ചരി എടുക്കുമ്പോൾ രണ്ട് കപ്പ് അളവിൽ എടുക്കുകയാണെങ്കിൽ 250 എം എൽ കപ്പിന്റെ അളവ് കണക്കിൽ എടുക്കാവുന്നതാണ്. അതേ കപ്പിന്റെ അളവിൽ ഒരു കപ്പ് അളവിൽ ഉഴുന്നാണ് ആവശ്യമായിട്ടുള്ള മറ്റൊരു ചേരുവ. ഇഡലിക്ക് കൂടുതൽ രുചി കിട്ടാനായി ഒരു ടീസ്പൂൺ അളവിൽ ഉലുവ കൂടി ഉഴുന്നിനോടൊപ്പം ഇട്ടു കൊടുക്കാവുന്നതാണ്. ശേഷം എടുത്തുവച്ച പച്ചരിയും, ഉഴുന്നും, ഉലുവയുമെല്ലാം വെള്ളമൊഴിച്ച് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കണം.
രണ്ടോ മൂന്നോ തവണ കഴുകിയാൽ മാത്രമാണ് അതിലെ വെള്ള കളർ എല്ലാം പോയി നല്ല രീതിയിൽ ഉഴുന്നും, അരിയുമെല്ലാം വൃത്തിയായി കിട്ടുകയുള്ളൂ. അതുപോലെ തന്നെ ഇഡലി പൂ പോലെ സോഫ്റ്റ് ആയി കിട്ടാൻ ഉപയോഗിക്കാവുന്ന ഒന്നാണ് പച്ചരി ചോറ്. നേരത്തെ എടുത്ത കപ്പിന്റെ അതേ അളവിൽ ഒരു കപ്പ് അളവിൽ പച്ചരി ചോറാണ് ഇവിടെ ഉപയോഗിക്കേണ്ടത്. ചോറ് തിരഞ്ഞെടുക്കുമ്പോൾ വെളുത്ത അരിയുടെ ചോറോ, അല്ലെങ്കിൽ സാധാരണ കുത്തരിയുടെ ചോറോ ഉപയോഗിക്കാം. എന്നാൽ ഇഡലിക്ക് കൂടുതൽ വെള്ള നിറം കിട്ടാനായി വെള്ള അരിയുടെ ചോറ് തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. പിന്നീട് ആവശ്യമായിട്ടുള്ളത് മാവ് അരച്ചെടുക്കാൻ ആവശ്യമായ ഒരു കപ്പ് വെള്ളം, ആവശ്യത്തിന് ഉപ്പ്, ഇഡലിത്തട്ടിൽ തടവിക്കൊടുക്കാൻ ആവശ്യമായ എണ്ണ ഇത്രയും സാധനങ്ങളാണ്.
Learn How to Make Easy Soft Idli Breakfast Recipe
മാവ് അരച്ചെടുക്കുന്നതിൽ മാത്രമല്ല അത് കൃത്യമായി പുളിപ്പിക്കുന്നതിലുമെല്ലാം അതിന്റേതായ പ്രാധാന്യമുണ്ട്. അതുകൊണ്ടു തന്നെ അടുത്തതായി മാവ് തയ്യാറാക്കേണ്ട വിധം നമുക്ക് വിശദമായി മനസ്സിലാക്കാം. ഇഡലി തയ്യാറാക്കാനായി കുറഞ്ഞത് നാലു മുതൽ, അഞ്ചു മണിക്കൂർ എങ്കിലും അരിയും ഉഴുന്നും കഴുകി കുതിർത്തി വയ്ക്കേണ്ടതുണ്ട്. ഇത്തരത്തിൽ കുതിർത്തി വെച്ച അരിയിലെയും ഉഴുന്നിലെയും വെള്ളം പൂർണമായും ഊറ്റി കളയുക. ആദ്യം ഉഴുന്നെടുത്ത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അതിന് ശേഷം കഴുകി വൃത്തിയാക്കി വെച്ച അരി മിക്സിയുടെ ജാറിലേക്ക് ഇട്ട് രണ്ട് ബാച്ചുകൾ ആയി അരച്ചെടുക്കാം. അതല്ലെങ്കിൽ ചിലപ്പോൾ അരിയിൽ കൂടുതൽ തരി വരാനുള്ള സാധ്യത കൂടുതലാണ്.
തയ്യാറാക്കിവെച്ച ഉഴുന്നിന്റെ മാവിലേക്ക് ഇപ്പോൾ അരച്ച അരിയുടെ ബാറ്റർ കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്യാം. അതിനുശേഷം നമ്മുടെ പ്രത്യേക ചേരുവയായ പച്ചരിയുടെ ചോറ് അതേ മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ബാറ്റർ മുഴുവനായും തയ്യാറാക്കാനായി ഏകദേശം ഒരു കപ്പ് അളവിൽ മാത്രം വെള്ളം ഉപയോഗിച്ചാൽ മതിയാകും. മാവിൽ ചേർക്കുന്ന വെള്ളത്തിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നതു പോലും കൺസിസ്റ്റൻസിയിൽ വ്യത്യാസങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. മാവ് മുഴുവനായും അരച്ചു കഴിഞ്ഞാൽ ഒരു തവി ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. രാത്രിയാണ് മാവ് അരച്ചുവയ്ക്കുന്നത് എങ്കിൽ നല്ല രീതിയിൽ മാവിനെ നല്ല രീതിയിൽ ഫെർമെന്റ് ചെയ്തെടുക്കാനായി സാധിക്കും.
മാവ് പുളിപ്പിക്കാനായി വെക്കുന്നതിന് മുൻപായി ചേർക്കാൻ ഉദ്ദേശിക്കുന്ന ഉപ്പിന്റെ പകുതി ഇട്ടു വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ മാവിലേക്ക് നല്ലതുപോലെ ഉപ്പ് ഇറങ്ങി പിടിക്കുകയും കൂടുതൽ രുചി ലഭിക്കുകയും ചെയ്യും. അതിനുശേഷം കുറഞ്ഞത് 8 മണിക്കൂർ നേരമെങ്കിലും മാവ് അടച്ച് ഫെർമെന്റ് ചെയ്യാനായി മാറ്റിവയ്ക്കാം. പിറ്റേദിവസം രാവിലെ മാവ് നല്ലതുപോലെ പുളിച്ചു പൊന്തി വന്നു കഴിഞ്ഞാൽ ബാക്കി ഉപ്പു കൂടി ചേർത്ത് നല്ലതുപോലെ മാവ് മിക്സ് ചെയ്യുക. ശേഷം ഇഡലി പാത്രത്തിൽ വെള്ളമൊഴിച്ച് ആവി കയറ്റാനായി വയ്ക്കുക. ആവി വന്നു തുടങ്ങുമ്പോൾ ഇഡലിത്തട്ടിൽ അല്പം എണ്ണ തടവി അതിലേക്ക് ഇറക്കി വയ്ക്കുക.
ഒരു ഗ്ലാസിലാണ് മാവെടുത്ത് ഇഡലിത്തട്ടിൽ ഒഴിക്കുന്നത് എങ്കിൽ എല്ലാ തട്ടിലും ഒരേ വട്ടത്തിലുള്ള ഇഡലി ഉണ്ടാക്കിയെടുക്കാനായി സാധിക്കുന്നതാണ്. കുറഞ്ഞത് അഞ്ചു മുതൽ 8 മിനിറ്റ് വരെയെങ്കിലും ഇഡലിയിലേക്ക് നല്ല രീതിയിൽ ആവി കിട്ടണം. എന്നാൽ മാത്രമാണ് ഇഡലിയുടെ ഉൾഭാഗം നല്ലതുപോലെ വെന്ത് സോഫ്റ്റ് ആയി വരികയുള്ളൂ. ഇഡലിത്തട്ട് പുറത്ത് എടുത്തു വെച്ചാലും കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വെക്കണം. അതല്ലെങ്കിൽ ഇഡലി ഒട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്. ഇപ്പോൾ നല്ല രുചികരമായ ഇഡലി റെഡിയായി കഴിഞ്ഞു. ഇനി ചൂട് സാമ്പാർ, തേങ്ങാ ചട്ണി എന്നിവയോടൊപ്പം നല്ല പൂ പോലുള്ള സോഫ്റ്റ് ഇഡലി ആസ്വദിച്ച് കഴിക്കാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. വീഡിയോ ഇഷ്ടമായാൽ Fathimas Curry World ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Recipe Credit : Fathimas Curry World