ചപ്പാത്തിക്കും ചോറിനൊക്കെ കഴിക്കാൻ പറ്റുന്ന ഒരു അടിപൊളി ടേസ്റ്റി കൂൺ മസാലയുടെ റെസിപ്പി നോക്കാം.
About mushroom masala recipe
സിമ്പിൾ ആയി എന്നാൽ വളരെ ടേസ്റ്റിയായി നമുക്ക് കൂൺ മസാല എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് കണ്ടാലോ. വെജിറ്റേറിയൻസിന് മാത്രമല്ല നോൺ വെജിറ്റേറിയൻസിന് ഇഷ്ടമാകുന്ന രീതിയിൽ തന്നെയാണ് നമ്മൾ ഈ ഒരു മസാല ഉണ്ടാക്കിയെടുക്കുന്നത്. (mushroom masala recipe)
Ingredients
- കൂൺ
- വെളിച്ചെണ്ണ – 4 ടേബിൾ സ്പൂൺ
- സവാള – 1 എണ്ണം
- വേപ്പില
- പച്ച മുളക് – 1 എണ്ണം
- വെളുത്തുള്ളി ചതച്ചത് – 1 ടീ സ്പൂൺ
- ഇഞ്ചി ചതച്ചത് – 3/4 ടീ സ്പൂൺ
- മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ
- മല്ലി പൊടി – 1 ടീ സ്പൂൺ
- മുളക് പൊടി – 1. 1/2 ടീ സ്പൂൺ
- ഗരം മസാല – 3/4 ടീ സ്പൂൺ
- കുരുമുളക് പൊടി – 1/4 ടീ സ്പൂൺ
- തക്കാളി – 1 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
How to make mushroom masala
ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്തശേഷം ഇതിലേക്ക് ചെറുതായി കനംകുറച്ച് അരിഞ്ഞ സവാള ഇട്ടു കൊടുത്തു നന്നായി വഴറ്റുക. ഇനി ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് കൂടി ഇട്ടുകൊടുത്തു നന്നായി മിക്സ് ചെയ്യുക. സവാളയുടെ നിറം മാറി ഒരു ലൈറ്റ് ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെയാണ് നമ്മൾ വഴറ്റേണ്ടത്.
ഇനി ഇതിലേക്ക് വട്ടത്തിൽ അരിഞ്ഞ പച്ചമുളക് വേപ്പിലയും കൂടി ഇട്ടുകൊടുത്ത് വീണ്ടും മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി കുരുമുളകുപൊടി ഗരം മസാല എന്നിവയിട്ടുകൊടുത്ത് പൊടികളുടെ പച്ചമണം മാറുന്ന വരെ ഇളക്കുക . ശേഷം ചെറുതായി അരിഞ്ഞ തക്കാളി കൂടിയിട്ട് തക്കാളി ഒരു മുക്കാൽ ഭാഗം വേവുന്നതുവരെയും വീണ്ടും ഇളക്കി യോജിപ്പിക്കുക.
കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞ മഷ്റൂം കൂടി ഇതിലേക്ക് ഇട്ടുകൊടുത്ത് ഇളക്കി യോജിപ്പിച്ച ശേഷം അടച്ചുവെച്ച് വേവിക്കുക. 15 മിനിറ്റ് വരെ ലോ ഫ്ലെയിമിൽ വച്ചാണ് മഷ്റൂം നമുക്ക് കുക്ക് ചെയ്തെടുക്കേണ്ടത്. ഇത് ഇടയ്ക്കിടയ്ക്ക് ഒന്ന് ഇളക്കി കൊടുത്ത് വീണ്ടും അടച്ചുവെച്ച് വേവിച്ചെടുക്കേണ്ടതാണ്. നന്നായി വെന്ത് കഴിയുമ്പോൾ നമുക്ക് തീ ഓഫാക്കാവുന്നതാണ്. Recipe credits: Sheeba’s Recipes