വൈകുന്നേരം ചായക്ക് കഴിക്കാനായി ചായക്കടയിൽ നിന്ന് കിട്ടുന്ന പോലത്തെ പഴംപൊരി ഉണ്ടാക്കിയാലോ
About pazham pori
പൊതുവേ പഴംപൊരി വീട്ടിൽ ഉണ്ടാക്കുന്നതിൽ നിന്ന് കുറച്ചു വ്യത്യസ്തമായി ചായക്കടയിലെ ടേസ്റ്റ് അതേ രുചിയിൽ തന്നെ നമുക്ക് വീട്ടിൽ എങ്ങനെ പഴംപൊരി ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. (Pazham pori)
Ingredients
- നേന്ത്ര പഴം – 2 എണ്ണം
- മൈദ പൊടി – 1. 1/2 കപ്പ്
- പഞ്ചസാര – 4 ടേബിൾ സ്പൂൺ
- ഉപ്പ് – 1/4 ടീ സ്പൂൺ
- മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ
- അരി പൊടി – 1 സ്പൂൺ
- ദോശ മാവ് – 2 ടേബിൾ സ്പൂൺ
How to make pahzam pori
ഒരു ബൗളിലേക്ക് മൈദപ്പൊടിയും പഞ്ചസാരയും ആവശ്യത്തിന് ഉപ്പും മഞ്ഞൾ പൊടിയും അരിപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. പഴംപൊരിയുടെ മാവ് കലക്കിയെടുക്കുമ്പോൾ അധികം കട്ടികുറഞ്ഞു പോകാതെയും അതുപോലെതന്നെ അധികം കട്ടി കൂടി പോകാതെയും ശ്രദ്ധിക്കുക.
പഴം മാവിൽ മുക്കുമ്പോൾ പഴത്തിൽ മാവ് നന്നായി കോട്ട് ആകുന്ന രീതിയിലുള്ള ഒരു കൺസിസ്റ്റൻസിയിലാണ് നമുക്ക് മാവ് ആവശ്യമായി വരുന്നത്. ഇനി പഴംപൊരിയുടെ മാവിലേക്ക് ദോഷമാവ് കൂടി ഇട്ടു കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ച ശേഷം കുറഞ്ഞത് ഒരു 6 മണിക്കൂർ അടച്ചുവെച്ച് റസ്റ്റ് ചെയ്യാൻ വയ്ക്കുക.
പഴം കനം കുറച്ചു നീളത്തിൽ അരിഞ്ഞ ശേഷം നമ്മൾ റസ്റ്റ് ചെയ്യാൻ വെച്ച മാവിൽ മുക്കി തിളച്ച എണ്ണയിലേക്ക് ഇട്ടുകൊടുത്തു പൊരിച്ചു കോരുക . പഴം എണ്ണയിലേക്ക് ഇട്ടുകൊടുക്കുമ്പോൾ എണ്ണ നന്നായി ചൂടായിട്ടുണ്ടാവണം. പഴമിട്ട ശേഷം തീ നന്നായി കുറച്ചു വയ്ക്കുകയും വേണം എന്നിട്ട് പഴം രണ്ട് സൈഡും മറിച്ചും തിരിച്ചും ഇട്ട് പൊരിച്ചു കോരുക. Reciep credits: Deena Afsal (cooking with me)