കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന സോയ ചങ്ക്‌സ് പുലാവ് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാം
About soya chunks pulao recipe
നമ്മുക്ക് സോയ ചങ്ക്‌സ് കൊണ്ട് ഒരു സിമ്പിൾ പുലാവ് ഉണ്ടാകാം. സോയ ഇഷ്ടമില്ലാത്തവർ പോലും ആസ്വദിച്ച് ഈ ഒരു പുലാവ് കഴിക്കും.
Ingredients
- സോയ ചങ്ക്‌സ് – 3 കപ്പ്
- ബസുമതി അരി – 1. 1/2 കപ്പ്
- ഗ്രാമ്പു – 10 എണ്ണം
- പെരുംജീരകം – 1/2 ടീ സ്പൂൺ
- ചെറിയ ജീരകം – 1/4 ടീ സ്പൂൺ
- പട്ട
- തക്കോലം – 1 എണ്ണം
- ജാധിപത്രി
- ഏലക്ക – 4 എണ്ണം
- ഓയിൽ
- ഇഞ്ചി വെളുത്തുള്ളി
- സവാള – 1 എണ്ണം
- പച്ച മുളക്
- കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
- മഞ്ഞൾപൊടി – 1/2 ടീ സ്പൂൺ
- തൈര് – 3 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- മല്ലിയില
- പുതിനയില
How to make soya chunks pulao recipe
സോയ ചങ്ക്സ് കഴുകിയ ശേഷം ചൂടുവെള്ളത്തിലിട്ട് നന്നായി കുതിർത്തു വയ്ക്കുക. ശേഷം ഇതിലെ വെള്ളമെല്ലാം പിഴിഞ്ഞു കളയുക. അരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അരമണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. ഒരു പാത്രത്തിലേക്ക് പട്ട ഗ്രാമ്പു ഏലക്ക പെരുഞ്ചീരകം ചെറിയ ജീരകം തക്കോലം ജാതിപത്രി എന്നിവ ഇട്ട് ചൂടാക്കിയ ശേഷം ചൂടാറി കഴിയുമ്പോൾ ഒരു മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചു മാറ്റിവയ്ക്കുക.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ഓയിൽ ഒഴിച്ച് കൊടുത്ത ശേഷം ഇതിലേക്ക് അതിലേക്ക് പട്ടയും കുറച്ച് ചെറിയ ജീരകവും വലിയ ജീരകവും ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തു കൊടുത്തു നന്നായി മൂപ്പിക്കുക. ശേഷം ഇതിലേക്ക് കനം കുറച്ചു നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്ത് കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് പച്ചമുളകും ചേർത്തു കൊടുത്ത് നന്നായി മിക്സ് ചെയ്തു.
സവാള നന്നായി വാടി കഴിയുമ്പോൾ നമുക്ക് ഇതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന കുറച്ച് ഗരം മസാലയും മഞ്ഞൾപ്പൊടിയും ചേർത്ത് കൊടുത്ത് മിക്സ് ചെയ്യാം. ശേഷം സോയ ചങ്ക്സ് കൂടി ചേർത്തു കൊടുത്ത് തൈരും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അടച്ചുവെച്ച് വേവിക്കുക. ഇനി കുതിർത്തു വച്ചിരിക്കുന്ന അരി ഇട്ടു കൊടുക്കുക.
കൂടെ തന്നെ മല്ലിയിലയും പുതിനയിലയും ചേർത്ത് കൊടുത്ത് 3 കപ്പ് വെള്ളവും ഒഴിച്ച് അടച്ചുവെച്ച് അരി നന്നായി വേവിച്ചെടുക്കുക. അരി നന്നായി വെന്തുകഴിയുമ്പോൾ നമുക്ക് ഇതിലേക്ക് കുറച്ചു കൂടി നെയ്യ് ചേർത്ത് കൊടുക്കാം. വെള്ളം നന്നായി വറ്റി കഴിയുമ്പോൾ പുലാവ് റെഡിയായിരിക്കും. വീഡിയോ കാണൂ. Recipe credits: Mia kitchen