ഈ ഒരു ചേരുവ കൂടി ചേർത്ത് മീൻ ഒന്ന് കറി വെച്ചു നോക്കൂ! ചാറിന് രുചി ഇരട്ടിയാകും; കറിച്ചട്ടി ഠപ്പേന്ന് കാലിയാകും!! | Special Fish Curry Recipe
About Special Fish Curry Recipe
Special Fish Curry Recipe : ഇന്ന് നമ്മൾ ഇവിടെ തയാറാക്കാൻ പോകുന്നത് വളരെ എളുപ്പത്തിൽ തയാറാക്കുവുന്ന രുചികരമായ ഒരു മീൻ കറിയാണ്. ഇനി വീട്ടിൽ മീൻ കറി തയാറാക്കുമ്പോൾ ഈ രീതിയിൽ ഒന്ന് പരീക്ഷിച്ചു നോക്ക്. ഇതിനായി ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് എന്ന് നോക്കാം.
Ingredients
- മുളകുപൊടി – 3 1/2 ടീസ്പൂൺ (സാധാരണ മുളക് + കശ്മീരി മുളക്)
- മല്ലിപ്പൊടി – 1/2 ടീസ്പൂൺ
- മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
- വെളിച്ചെണ്ണ
- ഉലുവ – ഒരു ചെറിയ നുള്ള് (12 എണ്ണം)
- ചെറിയ ഉള്ളി ചതച്ചത് – 12 എണ്ണം (ഇടത്തരം വലിപ്പം)
- വെളുത്തുള്ളി അരിഞ്ഞത് – 2 ടീസ്പൂൺ
- ഇഞ്ചി അരിഞ്ഞത് – 2 ടീസ്പൂൺ
- പച്ചമുളക് – 4
- കറിവേപ്പില
- മീൻ – 500 ഗ്രാം (വൃത്തിയാക്കിയ ശേഷം)
- കുടംപുളി (മലബാർ പുളി) – 3 എണ്ണം
- പുളി വെള്ളം – 1/2 കപ്പ് (മലബാർ പുളി)
- ഉപ്പ്
- തേങ്ങ കഷണങ്ങൾ – 2 ടീസ്പൂൺ
- ചൂടുവെള്ളം – 11/2 കപ്പ് (1/2 കപ്പ് + 1 കപ്പ്)
- വറുത്ത ഉലുവ പൊടി – 2 നുള്ള്
- വെളിച്ചെണ്ണ – 1 ടീസ്പൂൺ
Learn How to Make Special Fish Curry Recipe
ആദ്യമേ തന്നെ നമുക്ക് പൊടി മസാലകൾ ചേർത്ത് വെക്കാം അതിനായി. മുളകുപൊടി, മല്ലിപൊടി, മഞ്ഞൾപൊടി, ആവശ്യത്തിന് വെള്ളവും ചേർത്ത് മിക്സ് ചെയ്ത് എടുക്കാം. വെള്ളം ആവശ്യാനുസരണം മാത്രം ചേർത്ത് കൊടുത്ത് ഇളക്കി യോചിപ്പിച്ച് വെക്കാം. ഇനി ഒരു മൺ ചട്ടി എടുത്ത് അതില്ലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് എടുത്ത് വെച്ചിരിക്കുന്ന 12 ഉലുവ ചേർത്ത് കൊടുകാം. ഇനി ഇതിലേക്ക് ചെറിയുള്ളി, വെളുത്തുള്ളി, ഇഞ്ചി, കറി വേപ്പില, പച്ചമുളക്ക്, ചേർത്ത് ഇളക്കി കൊടുക്കാം. വഴറ്റാൻ ആവശ്യമായ വെളിച്ചെണ്ണ മാത്രമേ എടുക്കേണ്ടതുള്ളൂ. ഇവ ഒരു ഗോൾഡൻ കളർ ആകുമ്പോൾ ഫ്‌ളൈയിം ലോ ആക്കിയതിന് ശേഷം
നേരത്തെ ചേർത്തു വെച്ച മസാല ഇതിലേക്ക് ചേർത്ത് ഇളക്കി വെക്കാം. എണ്ണ തെളിഞ്ഞു വരുന്നത് വരെ ഇളക്കി കൊടുത്ത ശേഷം പുളിവെള്ളം ഒഴിച്ച് കൊടുക്കാം. ഒപ്പം ആവശ്യത്തിന് വെള്ളവും ഒഴിച്ച് കൊടുത്ത് തിളച്ചു വരുമ്പോൾ ഇതിലേക്ക് നേരത്തെ അരിഞ്ഞു വെച്ചിരിക്കുന്ന തേങ്ങാ കഷ്ണങ്ങൾ ഇട്ട് കൊടുക്കാം. തിളച്ചു വരുമ്പോൾ കറിവേപ്പിലയും മീനും ഇട്ട് കൊടുക്കാം. ഇനി മീൻ അടച്ചു വെച്ച് വേവിച്ച് എടുക്കാം. ഇടക്ക് ഒന്ന് ചുറ്റിച്ച് കൊടുകാം. ശേഷം വറുത്ത് പൊടിച്ച ഉലുവ പൊടി ചേർക്കാം. ഇപ്പോൾ നമ്മുടെ കുറുകിയ ചാറോടു കൂടിയുള്ള മീൻ കറി ഇവിടെ തയ്യാറായിരിക്കുന്നു. എല്ലാവരും ഇത് വീട്ടിൽ പരീക്ഷിച്ചു നോക്കു. Special Fish Curry Recipe Credit : Sheeba’s Recipes