ദോശക്കും ഇഡലിക്കും ചപ്പാത്തിക്കും ഒരു പോലെ ചേരുന്ന കിടിലൻ തക്കാളി ചട്ട്ണി ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കണെ അത്രക്കും രുചിയാണ്

0

About tomato chutney recipe

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നല്ല കളർഫുൾ തക്കാളി ചട്ട്ണി ഉണ്ടാകാൻ ഇനി നിങ്ങൾക്കും സാധിക്കും. ഈ ഒരു തക്കാളി ചട്ണി നിങ്ങൾക് യാത്രക്ക് പോവുമ്പോൾ ഒകെ ഉണ്ടാക്കി കൊണ്ട് പോകാൻ പറ്റിയ ഒരു ഓപ്ഷനാണ്. കുറെ നേരം വരെ ചീത്തവാതെ നമ്മുക്ക് ഈ ഒരു തക്കാളി ചട്ട്ണി ഉപയോഗിക്കാൻ പറ്റും.

tomato chutney recipe
tomato chutney recipe

Ingredients

  • വെളിച്ചെണ്ണ – 2 സ്പൂൺ
  • കടുക് – 1 ടീ സ്പൂൺ
  • വെളുത്തുള്ളി – 5 അല്ലി
  • ചെറിയുള്ളി – 13 എണ്ണം
  • തക്കാളി – 2 എണ്ണം
  • വേപ്പില
  • ഉപ്പ് – ആവശ്യത്തിന്
  • മുളക് പൊടി – 1. 1/2 ടീ സ്പൂൺ
  • മല്ലിയില – 1 ടേബിൾ സ്പൂൺ
  • പഞ്ചസാര – 1/2 ടീ സ്പൂൺ
tomato chutney recipe
tomato chutney recipe

How to make tomato chutney

ഒരു ചട്ടി അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക് ഇട്ട് കൊടുക്കുക. കടുക് പൊട്ടി കഴിഞ്ഞ ശേഷം ഇതിലേക്ക് വെളുത്തുള്ളിയും ചെറിയ ഉള്ളി അരിഞ്ഞതും കൂടി ഇട്ട് ഇളക്കുക. കൂടെ തന്നെ തക്കാളി ചെറുതായി അരിഞ്ഞതും വേപ്പിലയും ആവശ്യത്തിന് ഉപ്പും ഇട്ട് കുറച്ച് നേരം അടച്ചു വെച്ച് വേവിക്കുക.

tomato chutney recipe
tomato chutney recipe

തക്കാളി എടുക്കുമ്പോൾ നല്ല പഴുത്ത തക്കാളി തന്നെ എടുക്കാൻ ശ്രദ്ധിക്കുക. തക്കാളി നന്നായി വെന്തു ഉടന്ന ശേഷം മുളകു പൊടിയും മല്ലിയില ചെറുതായി അരിഞ്ഞതും കുറച്ചു പഞ്ചസാരയും ഇട്ട് യോജിപ്പിച്ച് എടുക്കുക.

tomato chutney recipe
tomato chutney recipe

ഇത് നന്നായി ചൂടാറിയ ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുത്ത് ഒരു ടേബിൾ സ്പൂൺ വെള്ളവും കൂടി ഒഴിച്ച് അരച്ചെടുക്കുക. വെള്ളം കൂടുതൽ ഒഴിക്കാതെ നോക്കുക. അരച്ച് എടുത്ത ചട്ണി ഒരു ബൗളിലേക്കു മാറ്റി വിളമ്പാവുന്നതാണ്. വീഡിയോ കാണൂ. Recipe credits: Jaya’s Recipes

tomato chutney recipe
tomato chutney recipe

Read also: മസാലദോശ ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഹോട്ടലിലെ മസാല ദോശയുടെ രുചി രഹസ്യം ഇതാണ്!! | Easy Masala Dosa Recipe

എണ്ണ ഒട്ടും കുടിക്കാത്ത സോഫ്റ്റ് ഗോതമ്പു പൂരിയും മസാലയും ഇതുപോലെ ഉണ്ടാക്കി നോക്കൂ! അടിപൊളിയാണേ!! | Easy Poori Masala Recipe

Leave A Reply

Your email address will not be published.