നല്ല സോഫ്റ്റ് വട്ടയപ്പം ഏറ്റവും എളുപ്പത്തിൽ ഉണ്ടാകുന്നത് എങ്ങിനെ ആണെന്ന് നോക്കിയാലോ
About vattayappam recipe
വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു സിമ്പിൾ വട്ടേപ്പത്തിന്റെ റെസിപ്പിയാണിത്. ആർക്കുവേണമെങ്കിലും സോഫ്റ്റ് ആയി നല്ല ടേസ്റ്റോട് കൂടി ഒരു വട്ടയപ്പം ഉണ്ടാക്കാൻ സാധിക്കും. വട്ടായപ്പം ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.
Ingredients
- പച്ചരി – 3 കപ്പ്
- യീസ്റ്റ് – 1 ടീ സ്പൂൺ
- ചോർ – 1/2 ടീ സ്പൂൺ
- തേങ്ങ ചിരകിയത് – 2:30 കപ്പ്
- പഞ്ചസാര – 1 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
How to make vattayappam
പച്ചരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. ഒരു ബൗളിലേക്ക് ഈസ്റ്റും കുറച്ച് ചൂടു വെള്ളവും ഇട്ട് മിക്സ് ചെയ്തു കുറച്ചു നേരം മാറ്റി വെക്കുക. യീസ്റ്റ് ആക്ടിവേറ്റ് ചെയാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി കുതിർത്തു വെച്ച അരിയിലെ വെള്ളമെല്ലാം മാറ്റി ഒരു ബൗളിലേക്ക് ഇട്ടു കൊടുക്കുക.
കൂടെ തന്നെ തേങ്ങ ചിരകിയതും പഞ്ചസാരയും ചോറും ആവശ്യത്തിന് ഉപ്പും ആക്ടിവേറ്റ് ചെയ്ത യീസ്റ്റും ചേർത്ത് മിക്സിയിലിട്ട് വെള്ളം ഒഴിച് പേസ്റ്റ് രൂപത്തിൽ അരച്ച് എടുക്കുക. തേങ്ങ ചിരകിയത് എടുക്കുമ്പോൾ നല്ല വെള്ള നിറത്തിൽ ഉള്ള രീതിയിൽ വേണം എടുക്കാൻ. എന്നാലെ വട്ടയപ്പത്തിന് നല്ല വെള്ള നിറം ഉണ്ടാവുകയുള്ളൂ. ഇനി ഒരു ബൗളിലേക്ക് അരച്ച മാവ് മാറ്റിയ ശേഷം അടച്ചു വെച്ച് റസ്റ്റ് ചെയ്യാൻ വയ്ക്കുക.
ഇനി ഒരു ട്രേ എടുത്ത് എണ്ണ തടവിയ ശേഷം അതിലേക് മുക്കാൽ ഭാഗം മാവ് ഒഴിച് കൊടുക്കുക. ഒരു ഇഡലി ചെമ്പിൽ വെള്ളം ഒഴിച്ച് തിളപ്പിക്കാൻ അടുപ്പിൽ വെക്കുക. ശേഷം ഈ ഒരു ട്രേ ഇഡലി തട്ടുവച്ചു കഴിഞ്ഞാ അതിനു മുകളിലേക്ക് വെച്ച് കൊടുത്ത് മാവ് വേവുന്ന വരെ ആവികേറ്റി എടുക്കുക. വീഡിയോ കാണൂ. Recipe credits: Rathna’s Kitchen