കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒരുപോലെ ഇഷ്ടമുള്ള ഒരു വിഭവമാണ് മോമോസ്. അത് വീട്ടിൽ തന്നെ ഉണ്ടാക്കാം
About chicken momos
നമുക്ക് വീട്ടിൽ തന്നെ വളരെ പെട്ടെന്ന് എങ്ങനെയാണ് ചിക്കൻ മോമോസ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. (chicken momos)
Ingredients
- മൈദ പൊടി – 2 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- ചിക്കൻ – 250 ഗ്രാം
- തക്കാളി – 3 എണ്ണം
- വറ്റൽ മുളക് – 12 എണ്ണം
- വെളുത്തുള്ളി – 1 സ്പൂൺ
- ഇഞ്ചി – 1 ടീ സ്പൂൺ
- സോയ സോസ് – 1 സ്പൂൺ
- പഞ്ചസാര – 1 സ്പൂൺ
- വിനാഗിരി – 1 സ്പൂൺ
- സ്പ്രിംഗ് ഓണിയൻ – 1/4 കപ്പ്
- മല്ലിയില
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീ സ്പൂൺ
- കുരുമുളക് പൊടി
- പച്ച മുളക് – 1 എണ്ണം
- സവാള – 1/4 കപ്പ്
- ഓയിൽ
How to make chicken momos
ഒരു ബൗളിലേക്ക് മൈദപ്പൊടി ഇട്ടു കൊടുക്കുക അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും വെള്ളവും ഒഴിച്ച് കൊടുത്തു നന്നായി കുഴച്ചെടുത്ത് കുറച്ച് എണ്ണ തടവിയ ശേഷം ഒരു മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കുക. ഒരു പാത്രത്തിൽ വെള്ളം എടുത്ത് അടുപ്പിൽ വച്ച് തിളപ്പിക്കുക. ഇതിലേക്ക് ഉണക്ക മുളക് ഇട്ട് കൊടുത്ത ശേഷം തക്കാളി അരിഞ്ഞത് കൂടി ഇട്ടുകൊടുത്തു നന്നായി തിളപ്പിച്ചെടുക്കുക. ശേഷം ഇത് വെള്ളത്തിൽ നിന്ന് മാറ്റി മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. തക്കാളി ഇട്ടുകൊടുക്കുമ്പോൾ തക്കാളിയുടെ തൊലി മാറ്റിയ ശേഷം വേണം ഇട്ടു കൊടുക്കാൻ.
ഇനി ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഓയിൽ ഒഴിച്ച് കൊടുത്തശേഷം ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു കൊടുക്കുക. കൂടെ തന്നെ സോയാസോസും ഇട്ട് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം നമ്മൾ അരച്ചു വച്ചിരിക്കുന്ന പേസ്റ്റ് ഇതിലേക്ക് ഒഴിച്ചു കൊടുക്കുക ഇനി ആവശ്യത്തിന് ഉപ്പും പഞ്ചസാരയും വിനാഗിരിയും ഒഴിച്ചു കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക. കഴുകി വൃത്തിയാക്കിയ ചിക്കൻ ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ട് വേവിച്ചെടുത്ത ശേഷം മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക.
ഇനി ഇതൊരു ബൗളിലേക്ക് മാറ്റി അതിലേക്ക് ചെറുതായി അരിഞ്ഞ സവാള മല്ലിയില സ്പ്രിങ് ഒണിയൻ കുരുമുളകുപൊടി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് ഓയിൽ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇനി കുഴച്ചു വച്ചിരിക്കുന്ന പൊടി നന്നായി പരത്തിയ ശേഷം അത് വട്ടത്തിൽ ഷേപ്പ് ആക്കി എടുക്കുക. ഇനി ഈയൊരു പത്തിരി എടുത്ത് കയ്യിൽ വച്ചിട്ട് അതിൽ നടുക്കായി ചിക്കന്റെ ഫില്ലിംഗ് വെച്ചുകൊടുക്കുക. പിന്നീട് മോമോസിന്റെ ഷേപ്പിൽ മടക്കിയെടുക്കുക. ഒരു സ്റ്റീമറിൽ വെള്ളം വെച്ച് തിളപ്പിച്ച ശേഷം ഇതിനുമുകളിൽ കുറച്ച് എണ്ണ തടവിയ ശേഷം അതിൽ വച്ച് 15 മിനിറ്റ് ആവി കേറ്റി എടുത്താൽ മോമോസ് റെഡി. Recipe credits: Fathimas Curry World