ഇതാണ് മക്കളെ മീൻ കറി! തേങ്ങ അരച്ച അടിപൊളി മീൻ കറി; ഒരു പറ ചോറുണ്ണാം ഈ മീൻ കറി ഉണ്ടെങ്കിൽ!! | Easy Fish Curry Recipe
About Easy Fish Curry Recipe
Easy Fish Curry Recipe : ചോറിനോടൊപ്പം മീൻ കറി കഴിക്കാൻ ഇഷ്ടപ്പെടാത്തവർ വളരെ കുറവായിരിക്കും. എന്നാൽ കേരളത്തിന്റെ പല ഭാഗങ്ങളിലും പല രീതിയിലാണ് മീൻ കറി വയ്ക്കുന്നത്. ഇവയിൽ തന്നെ തിരഞ്ഞെടുക്കുന്ന മീനിന് അനുസരിച്ച് കറിയിൽ ഉപയോഗിക്കുന്ന ചേരുവകളിലും തയ്യാറാക്കുന്ന രീതിയിലുമെല്ലാം വലിയ രീതിയിലുള്ള വ്യത്യാസങ്ങൾ കാണാറുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും കറിക്ക് രുചി ഉണ്ടെങ്കിൽ മീൻ കറി എങ്ങനെ ഉണ്ടാക്കിയാലും കഴിക്കാൻ ആളുണ്ടാകും. അത്തരത്തിൽ അസാധ്യ രുചിയിൽ തയ്യാറാക്കാവുന്ന ഒരു തേങ്ങയരച്ച മീൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingredients
- കഴുകി വൃത്തിയാക്കി വെച്ച മീൻ കഷണങ്ങൾ – ഒരു കിലോ
- മുളകുപൊടി – മൂന്ന് ടേബിൾ സ്പൂൺ
- മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
- മല്ലിപ്പൊടി – ഒന്നര ടീസ്പൂൺ
- ചെറിയ ജീരകം പൊടിച്ചത് – ഒരു പിഞ്ച്
- കുരുമുളകുപൊടി – കാൽ ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- ചെറിയ ഉള്ളി – ഒരുപിടി
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിൾ സ്പൂൺ
- കറിവേപ്പില – ഒരു തണ്ട്
- തക്കാളി – വലിയ ഒരെണ്ണം
- പച്ചമുളക് – രണ്ടു മുതൽ മൂന്നെണ്ണം വരെ
- ഉണക്കമുളക് – രണ്ടെണ്ണം
- ഉലുവ – കാൽ ടീസ്പൂൺ
- പുളിവെള്ളം – ആവശ്യത്തിന്
- തേങ്ങാപ്പാൽ – ഒരു കപ്പ്
Learn How to Make Easy Fish Curry Recipe
ആദ്യം തന്നെ ഒരു മൺചട്ടിയെടുത്ത് ചെറുതായി ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ ഉലുവ ഇട്ടു പൊട്ടിക്കുക. ശേഷം എടുത്തുവച്ച ഇഞ്ചി വെളുത്തുള്ളി എന്നിവ ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. അതിൽ നിന്നും മുക്കാൽ ഭാഗത്തോളം ഈയൊരു സമയത്ത് ചട്ടിയിലേക്ക് ചേർത്തു കൊടുക്കാം. ഈയൊരു കൂട്ടിന്റെ പച്ചമണമെല്ലാം മാറി തുടങ്ങുമ്പോൾ അതിലേക്ക് ചെറിയ ഉള്ളി കൂടി ക്രഷ് ചെയ്ത് ചേർത്തു കൊടുക്കാം. ഈയൊരു സമയത്ത് കുറച്ച് കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ഇവയുടെ എല്ലാം പച്ചമണം മാറി തുടങ്ങുമ്പോൾ
മുളകുപൊടിയും, മഞ്ഞൾ പൊടിയും, മല്ലിപ്പൊടിയും ചേർത്ത് പച്ചമണം പോകുന്നത് വരെ നല്ലതുപോലെ വഴറ്റുക. എല്ലാ ചേരുവകളും മസാലയിലേക്ക് നല്ലതു പോലെ പിടിച്ചു തുടങ്ങുമ്പോൾ അതിലേക്ക് ക്രഷ് ചെയ്തു വച്ച തക്കാളി കൂടി ചേർത്തു കൊടുക്കാം. തക്കാളി നല്ലതുപോലെ വെന്തുടഞ്ഞ് പച്ചമണമെല്ലാം മുഴുവനായും പോയിട്ടുണ്ടാകണം. ശേഷം എടുത്തുവച്ച പുളിവെള്ളം കൂടി കറിയിലേക്ക് ചേർത്തു കൊടുക്കാം. പുളിവെള്ളം നല്ലതുപോലെ തിളച്ച് തുടങ്ങുമ്പോൾ ഗ്രേവിയുടെ കൺസിസ്റ്റൻസിക്ക് ആവശ്യമായ അളവിൽ ചൂട് വെള്ളം കൂടി ചേർത്തു കൊടുക്കാം. കറി നല്ലതുപോലെ തിളച്ച് തുടങ്ങുമ്പോൾ കഴുകി വൃത്തിയാക്കി വെച്ച മീൻ കഷണങ്ങൾ ചേർത്തു കൊടുക്കാവുന്നതാണ്.
മീൻ കഷണങ്ങൾ ചേർത്ത ശേഷം ഗ്രേവി കുറച്ചുനേരം അടച്ചു വെച്ച് വേവിക്കണം. ഈയൊരു സമയത്ത് കുറച്ച് കറിവേപ്പില കൂടി ആവശ്യമെങ്കിൽ ഗ്രേവിയിലേക്ക് ചേർത്തു കൊടുക്കാം. ഇങ്ങനെ ചെയ്യുന്നത് വഴി കറിയുടെ രുചി ഇരട്ടിയാകും. അതുപോലെ ഗ്രേവിയിൽ ഉപ്പ് കുറവാണെങ്കിൽ ഈ ഒരു സമയത്ത് തന്നെ ആവശ്യത്തിന് അനുസരിച്ച് ചേർത്ത് കൊടുക്കാവുന്നതാണ്. അടുത്തതായി കറിയിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കണം. അതിനായി മിക്സിയുടെ ജാറിലേക്ക് തേങ്ങയിട്ട് മുക്കാൽ ഭാഗത്തോളം വെള്ളമൊഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അതിൽ നിന്നും തേങ്ങാപ്പാൽ മാത്രമായി മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുക്കാവുന്നതാണ്. കറി നന്നായി തിളച്ചു തുടങ്ങുമ്പോൾ തേങ്ങാപ്പാൽ കൂടി ഗ്രേവിയിലേക്ക് ചേർത്തു കൊടുക്കാം. തേങ്ങാപ്പാൽ ഒഴിച്ച ശേഷം കറി തിളക്കേണ്ട ആവശ്യമില്ല.
അടുത്തതായി കറിയിലേക്ക് ആവശ്യമായ താളിപ്പ് തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ എണ്ണയൊഴിച്ച് കൊടുക്കുക. അതിലേക്ക് ക്രഷ് ചെയ്തു വച്ച ഉള്ളിയുടെ ബാക്കി കൂടി ചേർത്ത് പച്ചമണം പോകുന്നതു വരെ വഴറ്റുക. ഈയൊരു കൂട്ടിലേക്ക് കുറച്ചു കൂടി മുളകുപൊടി, ജീരകപ്പൊടി, കുരുമുളകു പൊടി, കറിവേപ്പില എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം തയ്യാറാക്കി വെച്ച താളിപ്പ് കൂടി കറിയിലേക്ക് അവസാനമായി ചേർത്ത് കൊടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ മീൻ കറി റെഡിയായി കഴിഞ്ഞു. ചോറ്, ചപ്പാത്തി, പൊറോട്ട എന്നിവയോടൊപ്പമെല്ലാം സെർവ് ചെയ്യാവുന്ന ഒരു കിടിലൻ മീൻ കറി തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. വീഡിയോ ഇഷ്ടമായാൽ Ayesha’s Kitchen എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Recipe Credit : Ayesha’s Kitchen