ഉള്ളി കൊണ്ട് ഇതുപോലെ കറി ഉണ്ടാക്കി നോക്കൂ! ഈ ഒരു കറി ഉണ്ടെങ്കിൽ പിന്നെ ചോറു കഴിക്കാൻ വേറെ ഒന്നും വേണ്ട!! | Easy Garlic Onion Curry Recipe
About Easy Garlic Onion Curry Recipe
Easy Garlic Onion Curry Recipe : ചോറിന്റെ കൂടെ കഴിക്കാൻ ഇന്ന് എന്ത് കറി ഉണ്ടാക്കും എന്ന ആലോചനയിൽ ആണോ നിങ്ങൾ? എല്ലാവർക്കും ഒരു പോലെ ഇഷ്ടപെടുന്ന ഒരു കറി ഉണ്ടാക്കി നോക്കിയാലോ. വളരെ എളുപ്പത്തിൽ ഉണ്ടാവുന്ന ഈ ഒരു കറി മതി ചോറ് മുഴുവനും കഴിക്കാൻ. ഈ കറി ഉണ്ടെങ്കിൽ പിന്നെ ചോറിന്റെ കൂടെ കഴിക്കാൻ വേറെ കറികൾ ഒന്നും വേണ്ട. അപ്പോൾ എങ്ങിനെയാണ് ഈ സൂപ്പർ കറി തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ? ഇതിന് ആവശ്യമായിട്ടുള്ള ചേരുവകൾ എന്തൊക്കെയാണെന്ന് വിശദമായി താഴെ നൽകിയിട്ടുണ്ട്.
Ingredients
- സവാള – 1 എണ്ണം
- തക്കാളി – 1 എണ്ണം
- വെളുത്തുള്ളി – 2 കുടം
- പുളി – നാരങ്ങ വെലുപ്പത്തിൽ
- എണ്ണ – 2 ടേബിൾ സ്പൂൺ
- ഉലുവ – 1/4 ടീ സ്പൂൺ
- വേപ്പില – 1 തണ്ട്
- ഉപ്പ് – ആവശ്യത്തിന്
- മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ
- മുളക് പൊടി – 1/2 ടീ സ്പൂൺ
- കാശ്മീരി മുളക് പൊടി – 1/2 ടീ സ്പൂൺ
- കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
- ശർക്കര – 1 കഷ്ണം
Learn How to Make Easy Garlic Onion Curry Recipe
ഈ കറി തയ്യാറാക്കാനായി ആദ്യം തന്നെ പുളി ഒരു ചെറിയ പാത്രത്തിൽ വെള്ളമെടുത്ത് അതിൽ ഇട്ട് മാറ്റി വെക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായ ശേഷം അതിലേക് എണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം ഉലുവയും വേപ്പിലയും, കൂടെ ചെറുതാക്കി മുറിച്ച് വെച്ചിട്ടുള്ള സവാളയും ഇട്ട് വയറ്റുക. ഇതിലേക്ക് വെളുത്തുള്ളി അല്ലി ആയി തന്നെ ഇട്ട് കൊടുത്ത് നന്നായി കാപ്പി നിറമാവുന്ന വരെ ഇളക്കുക. ചെറുതാക്കി അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി കൂടെ ഇട്ട് വയറ്റുക.
തക്കാളി നന്നായി ഉടച്ചെടുക്കുക. ആവശ്യത്തിന് ഉപ്പും കൂടി ചേർക്കുക. ശേഷം മുളക് പൊടിയും, കാശ്മീരി മുളക് പൊടിയും, മഞ്ഞൾ പൊടിയും ഇട്ട് കൊടുക്കുക. പൊടികളുടെ എല്ലാം പച്ച മണം മാറിയ ശേഷം പുളി പിഴിഞ്ഞ വെള്ളം കൂടി ഒഴിച്ച് നന്നായി ഒന്ന് തിളപ്പിച്ച് വറ്റിച്ചു എടുക്കുക. ഇതിലേക്കു കുരുമുളക് പൊടി കൂടി ഇട്ട് കൊടുക്കുക. നന്നായി കുറുക്കിയ ശേഷം ഒരു കഷ്ണം ശർക്കര കൂടി ഇട്ട് അലിയിപ്പിച്ചു കഴിഞ്ഞാൽ നമ്മുടെ ഈ കിടിലൻ കറി റെഡി. എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് വിശദമായി തന്നെ താഴെയുള്ള വിഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടുനോക്കി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ. Easy Garlic Onion Curry Recipe Credit : Malabar Food World