മസാലദോശ എപ്പോഴും ഉണ്ടാക്കിയിട്ട് ശരിയാകാത്തവർ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ

0

About the Masala dosa recipe

ഹോട്ടലിൽ കിട്ടുന്ന പോലെ തന്നെ നല്ല ക്രിസ്പി ആയ അതുപോലെതന്നെ ഉള്ളിൽ സോഫ്റ്റ് ആയ ഉരുളക്കിഴങ്ങിന്റെ മസാലയുള്ള മസാല ദോശ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

Masala dosa recipe
Masala dosa recipe

Ingredients

  • ഉരുളകിഴങ്ങ് – 600 ഗ്രാം
  • മഞ്ഞൾപൊടി – 1/2 ടീ സ്പൂൺ
  • ഇഞ്ചി ചതച്ചത് – 2 ടീ സ്പൂൺ
  • പച്ച മുളക് – 5 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • സവാള – 4 എണ്ണം
  • വെളിച്ചെണ്ണ
  • കടുക് – 1/2 ടീ സ്പൂൺ
  • ഉഴുന്ന് പരിപ്പ് -1/2 ടീ സ്പൂൺ
  • കടല പരിപ്പ് – 1 ടീ സ്പൂൺ
  • വേപ്പില
  • നെയ്യ് – 1 ടേബിൾ സ്പൂൺ
Masala dosa recipe
Masala dosa recipe

How to make masala dosa

ആദ്യം തന്നെ ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ ശേഷം കുക്കറിൽ ഇട്ട് നന്നായി വേവിച്ചെടുക്കുക. വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് ചൂടാറി കഴിയുമ്പോൾ ഉടച്ചു കൊടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചു കൊടുത്ത ശേഷം സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞത് ഇട്ടു കൊടുത്ത് വഴറ്റിയെടുക്കുക.

Masala dosa recipe
Masala dosa recipe

ഇനി ഇതിലേക്ക് ഇഞ്ചി ചതച്ചതും പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും വേപ്പിലയും ആവശ്യത്തിന് ഉപ്പും ഇട്ട് കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച ശേഷം കുറച്ചു മഞ്ഞൾ പൊടിയും ചേർത്തു കൊടുക്കുക. ശേഷം ഇതിലേക്ക് ചൂടുവെള്ളം ഒഴിച്ചുകൊടുത്ത് വീണ്ടും നന്നായി തിളപ്പിച്ച് ഉരുളക്കിഴങ്ങ് നന്നായി വറ്റി വരുമ്പോൾ തീ ഓഫ് ആകുക.

Masala dosa recipe
Masala dosa recipe

ഉരുളക്കിഴങ്ങിന്റെ മിക്സ് നന്നായി കുറുകിയിരിക്കണം വെള്ളം കൂടുതലോ അല്ലെങ്കിൽ കുറഞ്ഞ വളരെ ഡ്രൈ ആവുകയും ചെയ്യരുത്. ഒരു ദോശ ചട്ടി അടുപ്പിൽ വച്ച് ദോശക്കല്ല് നന്നായി ചൂടായി കഴിയുമ്പോൾ ഇതിലേക്ക് ഒരു തവി മാവ് എടുത്തു നന്നായി ചുറ്റിച്ച ശേഷം മാവ് കുറച്ച് വെന്തുകഴിയുമ്പോൾ നമുക്ക് ഇതിലേക്ക് എണ്ണ തടവി കൊടുക്കാം.പിന്നീട് അതിനു മുകളിലായി മസാല വച്ചുകൊടുത്ത് ദോശ രണ്ട് സൈഡിൽ നിന്നും മടക്കി മസാല ദോശയുടെ പോലെ ആക്കി എടുക്കുക. Recipe credits: Sheeba’s Recipes

Read also: എണ്ണ ഒട്ടും കുടിക്കാത്ത സോഫ്റ്റ് ഗോതമ്പു പൂരിയും മസാലയും ഇതുപോലെ ഉണ്ടാക്കി നോക്കൂ! അടിപൊളിയാണേ!! | Easy Poori Masala Recipe

തേങ്ങാ ചട്ണി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതാണ് ഹോട്ടലിലെ തൂവെള്ള തേങ്ങ ചട്ണിയുടെ രുചി രഹസ്യം!! | Coconut Chutney Recipe

Leave A Reply

Your email address will not be published.