ഈ ചേരുവ കൂടി ചേർത്ത് അവിയൽ ഒരു തവണ ഉണ്ടാക്കി നോക്കൂ! രുചി ഇരട്ടിയാകും! സദ്യ സ്പെഷ്യൽ അവിയൽ തയ്യാറാക്കാം!! | Easy Avial Recipe
About Easy Avial Recipe
Easy Avial Recipe : നമ്മൾ മലയാളികൾക്ക് സദ്യ എന്നത് ഒരു വികാരം തന്നെയാണ്. അതുകൊണ്ടു തന്നെ എല്ലാ വിശേഷവസരങ്ങളിലും ഒരു സദ്യ തയ്യാറാക്കുക എന്നത് എല്ലാവരും ആസ്വദിച്ച് ചെയ്യുന്ന കാര്യമാണ്. അവയിൽ തന്നെ ചില വിഭവങ്ങളോട് ആളുകൾക്ക് കൂടുതൽ പ്രിയം തോന്നാറുണ്ട്. അത്തരത്തിലുള്ള വിഭവങ്ങളിൽ ഒന്നാണ് അവിയൽ. കാഴ്ചകൊണ്ടും പോഷക ഗുണങ്ങൾ കൊണ്ടും എല്ലാവർക്കും ഏറെ പ്രിയപ്പെട്ട അവിയൽ പല സ്ഥലങ്ങളിലും പല രീതികളിൽ ആയിരിക്കും ഉണ്ടാക്കുന്നത്. എന്നാൽ അവിയലിന് രുചി കൂട്ടാനായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.
Ingredients
- ക്യാരറ്റ് – വലിയ ഒരെണ്ണം
- പയർ – നാലു മുതൽ അഞ്ചെണ്ണം വരെ
- പടവലങ്ങ – ഒരു ചെറിയ കഷ്ണം
- ചേന – ഒരു ചെറിയ കഷ്ണം
- പച്ചക്കായ – ഒരു ചെറിയ കഷ്ണം
- മുരിങ്ങക്കായ – 2 എണ്ണം
- പച്ചമുളക് – മൂന്നു മുതൽ നാലെണ്ണം വരെ
- കറിവേപ്പില – ഒരു തണ്ട്
- ചെറിയ ഉള്ളി – രണ്ടെണ്ണം
- ജീരകം – 1 പിഞ്ച്
- തേങ്ങ – ഒരു കപ്പ്
- തൈര് – 1/4 കപ്പ്
- മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
- മുളകുപൊടി – 1/2 ടീസ്പൂൺ
Learn How to Make Easy Avial Recipe
അവിയലിനായി കഷണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾക്ക് ഇഷ്ടമുള്ളത് ഏതു വേണമെങ്കിലും അതോടൊപ്പം ചേർത്ത് കൊടുക്കാവുന്നതാണ്. മാത്രമല്ല കഷ്ണങ്ങൾ അരിയുമ്പോൾ അത്യാവശ്യം നീളത്തിൽ കനം കുറച്ച് വേണം അരിഞ്ഞെടുക്കാൻ. അതായത് എല്ലാ കഷ്ണങ്ങൾക്കും ഏകദേശം ഒരേ വലിപ്പം വന്നാൽ മാത്രമേ അവ പെട്ടെന്ന് വെന്തു കിട്ടുകയുള്ളൂ. അവിയലിലേക്ക് ആവശ്യമായ പച്ചക്കറികൾ എല്ലാം നല്ലതുപോലെ കഴുകി തോല് കളയാൻ ഉള്ളവയുടെ തോലെല്ലാം കളഞ്ഞശേഷം നീളത്തിൽ അരിഞ്ഞെടുത്ത് മാറ്റിവയ്ക്കുക. അടി കട്ടിയുള്ള ഒരു പാത്രം അതായത് ഒരു മൺചട്ടിയോ അല്ലെങ്കിൽ ഉരുളിയോ അവിയൽ ഉണ്ടാക്കാനായി തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്. പാത്രം അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് രണ്ട് ടേബിൾസ്പൂൺ അളവിൽ എണ്ണയൊഴിച്ച് കൊടുക്കുക.
എണ്ണ ചൂടായി തുടങ്ങുമ്പോൾ എടുത്തുവച്ച കഷണങ്ങളെല്ലാം അതിന് മുകളിലായി ഇട്ടു കൊടുക്കാവുന്നതാണ്. ഈയൊരു സമയത്ത് തന്നെ അവിയലിലേക്ക് ആവശ്യമായ ഉപ്പും, കുറച്ച് മഞ്ഞൾ പൊടിയും, കളർ കിട്ടാൻ ആവശ്യമായ മുളകുപൊടിയും ഇട്ടു കൊടുക്കാവുന്നതാണ്. മാത്രമല്ല കഷണങ്ങൾക്ക് മുകളിലായി അല്പം എണ്ണയും ഉപ്പും കൂടി ഈയൊരു സമയത്ത് ചേർത്ത് കൊടുക്കാവുന്നതാണ്. അതുപോലെ അവിയലിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാനായി തേങ്ങ മിക്സിയുടെ ജാറിൽ ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. ചെറിയ ഉള്ളിയും, ജീരകവും ഇടികല്ലിൽ വെച്ച് ചെറുതായി ഒന്ന് ചതച്ച് എടുക്കുക. തേങ്ങയിലേക്ക് ചെറിയ ഉള്ളിയുടെ കൂട്ടുകൂടി ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക.
കഷ്ണത്തിന്റെ ഏറ്റവും മുകൾഭാഗത്തായി തേങ്ങ കൂടി ഫിൽ ചെയ്ത് അടച്ചുവെച്ച് 15 മിനിറ്റ് നേരം വേവിക്കാവുന്നതാണ്. മീഡിയം ഫ്ലൈമിൽ ചൂട് കിട്ടുന്ന രീതിയിലാണ് സ്റ്റൗ അഡ്ജസ്റ്റ് ചെയ്യേണ്ടത്. കഷ്ണങ്ങൾ വേവിച്ചെടുക്കാനായി കുറച്ച് വെള്ളം കൂടി ഒഴിച്ച് കൊടുക്കാനായി മറക്കരുത്. എല്ലാ കഷ്ണങ്ങളും നല്ലതുപോലെ വെന്ത് വന്നു കഴിഞ്ഞാൽ പുളിക്ക് ആവശ്യമായ തൈര് അവിയലിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ഓരോരുത്തരുടെയും പുളിയുടെ അളവ് അനുസരിച്ച് തൈരിന്റെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. തൈര് കഷ്ണത്തിലേക്ക് നല്ലതുപോലെ പിടിച്ച് വെള്ളമെല്ലാം വലിഞ്ഞു കഴിഞ്ഞാൽ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ചൂട് പോകുന്നതിനു മുൻപായി കുറച്ച് പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും മുകളിലായി തൂവി കൊടുക്കാം.
കുറച്ചുനേരം അവിയൽ ഇതേ രീതിയിൽ വച്ചശേഷം എടുക്കുകയാണെങ്കിൽ നല്ല രുചി കിട്ടുന്നതാണ്. കഷ്ണങ്ങളുടെ അളവിന് അനുസരിച്ച് തന്നെ തേങ്ങ എടുത്തില്ലെങ്കിൽ അത് അവിയലിന്റെ രുചി കുറയ്ക്കുന്നതിന് കാരണമാക്കിയേക്കാം. കൂടാതെ പച്ചമുളക് എടുക്കുമ്പോൾ കൂട്ടി എടുക്കുന്നതാണ് എപ്പോഴും നല്ലത്. കാരണം അവിയലിൽ എരുവിനായി മുളകുപൊടി ഉപയോഗിക്കുന്നത് വളരെ കുറവാണ്. ഈയൊരു രീതിയിൽ അവിയൽ തയ്യാറാക്കുകയാണെങ്കിൽ വളരെയധികം പോഷക സമൃദ്ധമായ രീതിയിൽ തന്നെ സെർവ് ചെയ്യാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. വീഡിയോ ഇഷ്ടമായാൽ Devi Pavilion എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Recipe Credit : Devi Pavilion