തട്ടുകട സ്റ്റൈലിൽ നല്ല മൊരിഞ്ഞ ഉള്ളിവട ഇങ്ങനെ ഉണ്ടാക്കി നോക്കൂ! ഇത് അറിഞ്ഞാൽ ഉള്ളി വട വേറെ ലെവലാകും!! | Easy Ullivada Recipe
About Easy Ullivada Recipe
Easy Ullivada Recipe : എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ സ്നാക്കായി എന്ത് ഉണ്ടാക്കുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക അമ്മമാരും. മാത്രമല്ല മിക്കപ്പോഴും എന്തെങ്കിലും ഒരു സ്നാക്ക് ഉണ്ടാക്കി കൊടുത്താലും കുട്ടികൾ അതിന് കടയിൽ നിന്നും വാങ്ങുന്നതിന്റെ ടേസ്റ്റ് ഇല്ല എന്ന പരാതിയും പറയുന്നത് പതിവായിരിക്കും. പ്രത്യേകിച്ച് ഉള്ളിവട പോലുള്ള സാധനങ്ങൾ എത്ര ഉണ്ടാക്കിയാലും തട്ടുകടകളിൽ നിന്നും ലഭിക്കുന്ന രുചി നമ്മൾ ഉണ്ടാക്കുമ്പോൾ കിട്ടാറില്ല. അത്തരം പരാതിയുള്ളവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു കിടിലൻ തട്ടുകട സ്റ്റൈൽ ഉള്ളിവടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingredients
- സവാള – വലുത് മൂന്നെണ്ണം
- പച്ചമുളക് – രണ്ടെണ്ണം
- കറിവേപ്പില – ഒരു തണ്ട്
- കാശ്മീരി ചില്ലി – രണ്ട് ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- മൈദ – രണ്ടു മുതൽ 3 ടേബിൾ സ്പൂൺ വരെ
- എണ്ണ – വറുത്തെടുക്കാൻ ആവശ്യമായത്
Learn How to Make Easy Ullivada Recipe
ഉള്ളിവട തയ്യാറാക്കുമ്പോൾ ഉള്ളി നല്ല രീതിയിൽ കനം കുറച്ച് വേണം അരിഞ്ഞെടുക്കാൻ. അതല്ലെങ്കിൽ വറുത്തെടുക്കുമ്പോൾ നല്ല രീതിയിൽ ക്രിസ്പായി കിട്ടുകയില്ല. കുറഞ്ഞത് മൂന്ന് വലിയ ഉള്ളിയെങ്കിലും എടുത്താൽ മാത്രമേ കൂടുതൽ എണ്ണം ഉള്ളിവട കിട്ടുകയുള്ളൂ. ഈയൊരു രീതിയിൽ കനം കുറച്ച് അരിഞ്ഞെടുത്ത ഉള്ളി ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക. അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും കൂടി ചേർത്ത ശേഷം കൈ ഉപയോഗിച്ച് നല്ലതുപോലെ ഇളക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഉള്ളിയിൽ നിന്നും വെള്ളമെല്ലാം ഇറങ്ങി കുറച്ച് സോഫ്റ്റ് ആയി തുടങ്ങും. അതുപോലെ ഉള്ളിയും ഉപ്പും നല്ലതുപോലെ മിക്സ് ആയി കിട്ടുകയും ചെയ്യും.
അതിനുശേഷം കുറഞ്ഞത് 5 മിനിറ്റ് നേരമെങ്കിലും ഉള്ളി ഇതേ രീതിയിൽ റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ഈയൊരു സമയം കൊണ്ട് ഉള്ളി വടയിലേക്ക് ആവശ്യമായ പച്ചമുളകും, കറിവേപ്പിലയുമെല്ലാം ചെറിയതായി അരിഞ്ഞെടുക്കാം. ഉള്ളിയിലേക്ക് നല്ലതുപോലെ വെള്ളമെല്ലാം ഇറങ്ങി കഴിയുമ്പോൾ അതിലേക്ക് എരുവിന് ആവശ്യമായ പച്ചമുളക്, മുളകുപൊടി, കറിവേപ്പില എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. മൈദ ഉപയോഗിക്കുമ്പോൾ ഒന്നിച്ച് ഇട്ടു കൊടുക്കാതെ ആവശ്യാനുസരണം കുഴച്ചെടുക്കാൻ പാകത്തിന് പലതവണയായി ചേർത്തു കൊടുക്കുന്നതാണ് എപ്പോഴും നല്ലത്. അതുപോലെ ഉള്ളിയിൽ നിന്നും ഇറങ്ങുന്ന വെള്ളത്തിന് പുറമേ
വീണ്ടും വെള്ളം ചേർത്ത് കൊടുക്കേണ്ട ആവശ്യവും വരുന്നില്ല. ഉള്ളിവടയ്ക്ക് യഥാർത്ഥ രുചി ലഭിക്കണമെങ്കിൽ പൊടികളിൽ മുളക് പൊടി ഒഴിച്ച് മറ്റൊന്നും ചേർത്തു കൊടുക്കാതിരിക്കുന്നതാണ് നല്ലത്. അതുപോലെ മൈദയോടൊപ്പം അരിപ്പൊടി, കടലമാവ് എന്നിവയും ചേർക്കേണ്ട ആവശ്യമില്ല. മൈദ കൂടി ഉള്ളിയിലേക്ക് ചേർത്ത് കയ്യിൽ പിടിക്കുമ്പോൾ വട്ടത്തിൽ കിട്ടുന്ന രീതിയിൽ വേണം സെറ്റ് ചെയ്ത് എടുക്കാൻ. പൊടിയുടെ അളവ് കൃത്യമായി ഇട്ടുകൊടുത്താൽ മാത്രമേ ഉള്ളിവട ശരിയായ രീതിയിൽ കിട്ടുകയുള്ളു. ഉള്ളിവട ഉണ്ടാക്കുമ്പോൾ ഒരു പാത്രത്തിൽ വെള്ളം എടുത്തു വയ്ക്കുകയാണെങ്കിൽ
കൃത്യമായ ആകൃതിയിൽ മാവ് പിടിക്കാനായി സാധിക്കും. എല്ലാ ചേരുവകളും ഉള്ളിയിലേക്ക് നല്ലതുപോലെ ഇറങ്ങി പിടിച്ചു കഴിഞ്ഞാൽ ഉള്ളിവട ഉണ്ടാക്കി തുടങ്ങാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നല്ലതുപോലെ തിളച്ചു ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഉള്ളി കുറേശ്ശെയായി എടുത്ത് വട്ടത്തിൽ ആക്കി ഇട്ടു കൊടുക്കുക. ഒരുതവണ മൂന്നോ നാലോ എന്ന കണക്കിൽ വേണം ഇട്ടു കൊടുക്കാൻ. എന്നാൽ മാത്രമേ രണ്ടുവശവും നല്ലത് പോലെ ക്രിസ്പായി കിട്ടുകയുള്ളു.
അതിന് ശേഷം ബാക്കിയുള്ള ഉള്ളിയുടെ കൂട്ട് കൂടി ഈയൊരു രീതിയിൽ വടയുടെ രൂപത്തിൽ ആക്കിയെടുക്കാം. ഇത്രയും ചെയ്യുമ്പോൾ നല്ല രുചികരമായ ക്രിസ്പിയായ ഉള്ളിവട റെഡിയായി കഴിഞ്ഞു. ഈയൊരു രീതിയിലാണ് തട്ടുകടകളിൽ നിന്നും ലഭിക്കുന്ന ഉള്ളിവട ഉണ്ടാക്കുന്നത്. ചൂട് ചായയോടൊപ്പം കിടിലൻ ടേസ്റ്റിലുള്ള ഈ ഉള്ളിവട സെർവ് ചെയ്താൽ എല്ലാവർക്കും ഇഷ്ടമാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണുന്നതാണ്. വീഡിയോ ഇഷ്ടമായാൽ Anu’s Kitchen Recipes എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Recipe Credit : Anu’s Kitchen Recipes